തിരുവനന്തപുരം: രണ്ടരമാസത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് വീണ്ടും ജീവന്‍വെച്ചു. ജീവനക്കാര്‍ തിങ്കളാഴ്ച മുതല്‍ ഓഫീസുകളിലെത്തണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയതോടെ ഹാജര്‍നില 88 ശതമാനമായി.
വിവിധ സേവനങ്ങള്‍ക്കായി പൊതുജനം ഓഫീസുകളിലെത്തിത്തുടങ്ങി. ഇതോടെ സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുള്ള വിവിധ സര്‍ക്കാര്‍സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് സാമൂഹികഅകലം ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ പാലിക്കാനായില്ല. സെക്രട്ടേറിയറ്റില്‍ 94 ശതമാനത്തോളം ജീവനക്കാര്‍ ജോലിക്കെത്തി. റവന്യൂ, വില്ലേജ് ഓഫീസുകളിലും പഞ്ചായത്ത് ഓഫീസുകളിലുമായിരുന്നു കൂടുതല്‍ തിരക്ക്.