കൊലക്കേസ് പ്രതിയുടെ ആരോപണത്തെ തുടര്‍ന്ന് കണ്ണൂരില്‍ പൊലീസുകാരനെ സ്ഥലം മാറ്റി. മട്ടന്നൂര്‍ ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി സോഷ്യല്‍മീഡിയ വഴി ഉന്നയിച്ച ആരോപണത്തെ തുടര്‍ന്നാണ് മുഴക്കുന്ന് സ്റ്റേഷനിലെ പോലീസുകാരനെ സ്ഥലം മാറ്റിയത്. പോലീസിന്‍റെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയുളള വിവരങ്ങള്‍ ചോര്‍ന്ന വാര്‍ത്ത മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നായിരുന്നു ആകാശ് തില്ലങ്കരിയുടെ ആരോപണം.ക്വാറന്‍റെനിലില്‍കഴിയുന്നവരുടെ വിവരങ്ങള്‍പോലീസ് തയ്യാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷനില്‍ നിന്നും ചോര്‍ന്നുവെന്ന വാര്‍ത്ത മീഡിയവണ്ണാണ് ആദ്യം പുറത്ത് വിട്ടത്.