ഷിക്കാഗോ: കോവിഡ് 19 രോഗത്തിന്റെ പ്രഭവ കേന്ദ്രമാണെന്നും ഈ രോഗത്തെ കുറിച്ചുള്ള വിവരങ്ങൾ മറച്ചു വച്ചുവെന്നും, മറ്റു രാജ്യങ്ങളിൽ ഈ രോഗം ഫലപ്രദമായി തടയുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്നും തുടർച്ചയായി അമേരിക്കൻ പ്രസിഡന്റ് ട്രംപ് ആരോപണം ഉന്നയിക്കുന്പോഴും കൊറോണ വൈറസ് മൂലം ദുരിതം അനുഭവിക്കുന്ന ഷിക്കാഗോയിലെ ജനങ്ങൾക്ക് സഹായ ഹസ്തവുമായി ചൈനീസ് അമേരിക്കൻ പെംങ്ങ് സാഹൊ രംഗത്ത്.
ഒരു മില്യൻ സർജിക്കൽ മാസ്ക്കാണ് ഷിക്കാഗോയിലെ ഫ്രണ്ട് ലൈൻ വർക്കേഴ്സിനുവേണ്ടി സാഹൊ മുൻകൈ എടുത്ത് വിതരണം ചെയ്തത്.
സാഹൊയും ഭാര്യ ചെറി ചെന്നുമാണ് ഇത്രയും വലിയ സംഭാവന നൽകുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. സിറ്റഡൽ സെക്യൂരിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫിസറാണ് സാഹൊ.
750,000 മാസ്ക്കുകൾ ഷിക്കാഗോ പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്മെന്റിനാണ് നൽകിയത്. ഷിക്കാഗോ പോലീസ് ഓഫിസേഴ്സും സിറ്റി വർക്കേഴ്സിനും മാസ്ക്കുകൾ വിതരണം ചെയ്തു. യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോ ക്രൈം ലാബാണ് വിതരണം ചെയ്യുന്നതിന് ഇവരെ സഹായിച്ചത്.
അമേരിക്കയ്ക്കും ചൈനയ്ക്കും പൊതുശത്രുവാണ് കോവിഡ് 19. ഇതിനെതിരെ പടപൊരുതാൻ നാം ഒരുമിച്ചു നിൽക്കേണ്ടതുണ്ട്. ട്രംപിന്റെ എതിർപ്പിനിടയിലും എങ്ങനെയാണ് മാസ്ക്കുകൾ നൽകുവാൻ തീരുമാനിച്ചതെന്ന ചോദ്യത്തിന് സാഹൊ പറഞ്ഞ മറുപടി. ജനുവരി ആദ്യം ചൈനയിൽ രോഗം വ്യാപകമായതോടെ ഷിക്കാഗോക്കാർ ചൈനയ്ക്ക് മാസ്ക്കുകൾ നൽകിയിരുന്നു. ഇപ്പോൾ ഞാനും അമേരിക്കൻസ് മാസ്ക്ക് നൽകുന്നു എന്നാണ്.