ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2021– 23 ലെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 22, 2021 ൽ ഞായറാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 8 മണി വരെയാണ്.
പോളിംഗ് സ്റ്റേഷൻ സിഎംഎ ഹാൾ, 834 Rand Rd, Mount Prospect, IL6005t. തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി നോമിനേഷൻ സ്വീകരണത്തിനും സൂക്ഷ്മ പരിശോധനയ്ക്കു ശേഷം തിരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥാനാർത്ഥികളുടെ പേരു വിവരങ്ങൾ വെബ്സൈറ്റിലൂടെ പരസ്യപ്പെടുത്തിയിരുന്നു.
പ്രസ്തുത തിരഞ്ഞെടുപ്പ് കമ്മറ്റിയുടെ വെള്ളിപ്പെടുത്തൽ പ്രകാരം പ്രസിഡന്റ് സ്ഥാനത്തേക്ക് മാത്രമേ തിരഞ്ഞെടുപ്പ് ഉണ്ടാകുകയുള്ളൂ എന്ന് അറിയിക്കുന്നു.
മറ്റു സ്ഥാനങ്ങളായ സെക്രട്ടറി ലീല ജോസഫ്, ട്രഷറർ ഷൈനി ഹരിദാസ്, വനിത പ്രതിനിധികളായ ഡോ. സിബിൾ ഫിലിപ്പ്, ക്രിസ് റോസ്, ഷൈനി തോമസ്, സീനിയർ സിറ്റിസൺ പ്രതിനിധികളായ തോമസ് മാത്യു, ഫിലിപ്പ് പുത്തൻപുര, യൂത്ത് പ്രതിനിധികളായ സാറ അനിൽ, ജോബിൻ ജോർജ്. ബോർഡംഗങ്ങളായ അനിൽ ശ്രീനിവാസൻ, സിജോയ് കാപ്പൻ, ഷെവലിയാർ ജെയ് മോൻ സ്കറിയ, ജയൻ മുളംഗാട്, ലെജി പട്ടരുമഠത്തിൽ, മനോജ് തോമസ്, രവീന്ദ്രൻ കുട്ടപ്പൻ, സാബു കട്ടപുറം, സജി തോമസ്, സെബാസ്റ്റ്യൻ വാഴേപറമ്പിൽ, സൂസൻ ചാക്കോ, തോമസ് പുതക്കരി & വിവീഷ് ജേക്കബ് എന്നീ പതിമൂന്നു ബോർഡംഗങ്ങളും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ടു പേരുടെ നോമിനേഷൻ വന്നിരിക്കുന്ന സാഹചര്യത്തിൽ പ്രസ്തുത സ്ഥാനത്തേക്ക് 22 ആഗസ്റ്റ് 2021 – ഞായറാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 8 മണി വരെ അസോസിയേഷൻ അംഗങ്ങൾ തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തി വിജയിയെ കണ്ടെത്തേണ്ടതാണ്.
വോട്ടവകാശം:
2021 ജനുവരി 31നു മുൻപ് അസോസിയേഷൻ അംഗത്വമെടുത്തവർക്കെല്ലാം തന്നെ വോട്ടു രേഖപ്പെടുത്താവുന്നതാണ്.
മറ്റു പാരലൽ ഓർഗനൈസേഷനിൽ അംഗത്വമോ, സ്ഥാനമാനങ്ങളോ എടുത്തവർക്ക് വോട്ടവകാശം ഉണ്ടായിരിക്കുന്നതല്ല. ഒരാൾക്കു പകരം മറ്റൊരാൾ വോട്ടു ചെയ്യുന്നതിന് അനുവദനീയമല്ലാ, ഓൺലൈനിലൂടെയോ, ഏർളി വോട്ടിങ്ങോ ഉണ്ടായിരിക്കുന്നതല്ല. വോട്ടു രേഖപ്പെടുത്താനായി എത്തുന്നവർ തങ്ങളുടെ ഗവൺമെന്റ് ഐഡന്റിഫിക്കേഷൻ കാർഡുമായി അസോസിയേഷൻ ഹാളായ 834 E. Rand Rd, Mount Prospect, IL60056 എത്തി തങ്ങളുടെ വോട്ടവകാശം രേഖപ്പെടുത്താവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് :
ഇലക്ഷൻ കമ്മറ്റി ചെയർമാൻ റോയി നെടുംങ്കേട്ടിൽ (630 290 5613), വൈസ് ചെയർമാൻ ജോസഫ് നെല്ലുവേലിൽ (847 334 0456) കമ്മറ്റിയംഗങ്ങളായ ജോയി വാച്ചാച്ചിറ (630 731 6649), ജെയിംസ് കട്ടപുറം (630 202 002), ജയചന്ദ്രൻ (847 361 7653), പ്രസിഡന്റ് ജോൺസൺ കണ്ണൂക്കാടൻ (847 477 0564).