ഷിക്കാഗോ: മലയാളി അസോസിയേഷന്റെ പൊതുയോഗം ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ മാറ്റിവച്ചിരിക്കുന്ന വിവരം ഭാരവാഹികള്‍ അറിയിക്കുന്നു. കോവിഡ്-19 പകര്‍ച്ച വ്യാധി മൂലം ആളുകള്‍ കൂട്ടംകൂടുന്നത്, പൊതുയോഗം നടത്തുന്നത്, മറ്റു പൊതു പരിപാടികളും ഒഴിവാക്കിയിരിക്കുന്നത് സാങ്കേതിക തടസവും ഗവണ്‍മെന്റ് നിയമവും നിലനില്‍ക്കുന്നതിനാല്‍ 2600-ലധികം സ്ഥിരാരംഗങ്ങളുള്ള ഷിക്കാഗോ മലയാളി അസോസിയേഷനും പ്രസ്തുത നിയമങ്ങളെല്ലാം ബാധകമായിരിക്കുന്നതിനാലാണ് അസോസിയേഷന്റെ പൊതുയോഗത്തിനുള്ള സാധ്യത ഇല്ലാതായത്.
കോണ്‍ഫറന്‍സ് കോളിലൂടെ പൊതുയോഗം നടത്തുന്നതിന് മുന്‍ പറഞ്ഞ 2600 ലധികം അംഗങ്ങളുള്ള അസോസിയേഷന് സാങ്കേതിക തടസവും പരിമിതികളും നിലനില്‍ക്കുന്നു എന്ന വിവരം ഖേദപൂര്‍വ്വം അസോസിയേഷന്‍ അംഗങ്ങളെ അറിയിക്കുന്നു.
മേല്‍പറഞ്ഞ നിയമ വ്യവസ്ഥയും സാങ്കേതിക തടസ്സങ്ങളാലും അസോസിയേഷന്റെ പൊതുയോഗം ഇനി ഒരു അറിയിപ്പു ഉണ്ടാകുന്നതുവരെ നടത്തുവാന്‍ സാധിക്കുകയില്ല എന്ന് എല്ലാ അംഗങ്ങളെയും അറിയിക്കുന്നു. ഇങ്ങനെ പൊതുയോഗം മാറ്റിവച്ചിരിക്കുന്ന വിവരം ഇതൊരറിയിപ്പായി സ്വീകരിക്കണമെന്ന് അസോസിയേഷനുവേണ്ടി ജോണ്‍സണ്‍ കണ്ണൂക്കാടന്‍-പ്രസിഡന്റ്(847-477-0564), ജോഷി വള്ളിക്കളം- സെക്രട്ടറി(312-685-6749), ജിതേഷ് ചുങ്കത്ത്- ട്രഷറര്‍-224-522-9157, ബാബു മമാത്യു-വൈസ് പ്രസിഡന്റ്-630-913-1126, സാബു കട്ടപ്പുറം-ജോ-സെക്രട്ടറി-847-791-1452, ഷാബു മാത്യു-ജോ.ട്രഷറര്‍-630-649-4103 എന്നിവരും ബോര്‍ഡംഗങ്ങളും അറിയിക്കുന്നു.

റിപ്പോര്‍ട്ട് : ജോഷി വള്ളിക്കളം