മുന്‍ ഇന്ത്യന്‍ താരം ശ്രീശാന്തിനെ കേരള ടീമിലേക്ക് സ്വാഗതം ചെയ്ത് കേരള ടീം പരിശീലകന്‍ ടിനു യോഹന്നാന്‍. ഫിറ്റ്നസ് തെളിയിക്കുകയാണെങ്കില്‍ ശ്രീശാന്തിനെ ആഭ്യന്തര സീസണിലേക്കുള്ള കേരള ടീമില്‍ ഉള്‍പ്പെടുത്തുമെന്നും ടിനു യോഹന്നാന്‍ പറഞ്ഞു. ശ്രീശാന്ത് കേരളത്തിന് വേണ്ടി കളിക്കാനുള്ള താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അതിനായി പരിശീലനം നടത്തുന്നുണ്ടെന്നും ടിനു യോഹന്നാന്‍ പറഞ്ഞു.
ശ്രീശാന്തുമായി താന്‍ ബന്ധപെടുന്നുണ്ടെന്നും എന്നാല്‍ ടീമില്‍ എത്തണമെങ്കില്‍ ശ്രീശാന്ത് ഫിറ്റ്നസ് തെളിയിക്കണമെന്നും കേരള പരിശീലകന്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വാതുവെപ്പ് നടത്തിയതിന്റെ പേരില്‍ ബി.സി.സി.ഐ വിലക്കിയ ശ്രീശാന്തിന്റെ വിലക്ക് കലാവധി അവസാനിച്ചത്. കേരള അണ്ടര്‍ 23 ടീമിന്റെ കൂടെ നേരത്തെ തന്നെ ശ്രീശാന്ത് പരിശീലനം ആരംഭിച്ചിരുന്നു.