ന്യു യോര്‍ക്ക്: പുത്തൻകാവ് അങ്ങാടിക്കൽ കാര്‍ത്തികപ്പള്ളില്‍ പീടികയില്‍ പരേതനായ കെ.എം. ചാക്കോയുടെ ഭാര്യ ശോശാമ്മ ചാക്കോ (90) ന്യു യോര്‍ക്കില്‍ നിര്യാതയായി. തുമ്പമണ്‍ കടുവാതുക്കല്‍ കെ. തോമസിന്റെയും ഏലിയാമ്മ തോമസിന്റെയും പുത്രിയാണ്.

മക്കള്‍: സൂസമ്മ ഇട്ടി, പരേതയായ ഗ്രേസി തോമസ്, മോളി തോമസ്, ലീലാമ്മ തോമസ്, വല്‍സ രാജുസാം, ലിസി രാജു, സരസു തോമസ്. മരുമക്കള്‍: പാസ്റ്റര്‍ ഇട്ടി ഏബ്രഹാം, എം.എം. തോമസ്, പരേതനായ ടി.സി. തോമസ്, പരേതനായ ഡാനിയല്‍ തോമസ്, രാജുസാം കുരുവിള, രാജു തോമസ്, തോമസ് കുരുവിള.12 കൊച്ചുമക്കളുണ്ട്. ലിസ, ലെസ്ലി, ജോജി, ജിജൊ, റിന്‍സി, നിഷ, നീതു, ടീന, റീന, ജസ്റ്റിന്‍, ജോയല്‍, ജെറി. കൊച്ചുമക്കളുടെ 8 മക്കളുമുണ്ട്. ജിയ, ധായ, ജ്യൂവല്‍, അഹന, അലന, ജോഷ്വ, ജോഹന, ഗബ്രിയേല.