കൊച്ചി: കോതമംഗംലം സ്വദേശിനിയുടെ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. എറണാകുളം ലിസി ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
തിരുവനന്തപുരത്ത് നിന്ന് സര്‍ക്കാരിന്റെ വാടക ഹെലികോപ്റ്ററില്‍ ഇന്ന് വൈകിട്ട് 3.30ഓടെയാണ് ഹൃദയം കൊച്ചിയില്‍ എത്തിച്ചത്. തിരുവനന്തപുരം കിംസില്‍ മസ്തിഷ്കമരണം സംഭവിച്ച 50 വയസ്സുള്ള ചെമ്ബഴന്തി സ്വദേശിനി ലാലി ഗോപകുമാറിന്റെ ഹൃദയമാണ് 49 വയസ്സുകാരിയായ കോതമംഗലം സ്വദേശിനിക്ക് വേണ്ടി ഹെലികോപ്റ്ററില്‍ എത്തിച്ചത്. രാവിലെ 11 മണിക്ക് കിംസില്‍ നടന്ന ശസ്ത്രക്രയയ്ക്കായി ലിസി ആശുപത്രിയില്‍ നിന്നും ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം തിരുവനപുരത്ത് എത്തിയിരുന്നു.
സര്‍ക്കാര്‍ വാടയ്ക്ക് എടുത്ത ഹെലികോപ്റ്ററിന്റെ ആദ്യ ദൗത്യമായിരുന്നു ഇത്.