കൊ​ച്ചി: വ​ര്‍​ഗീ​യ​ത​യോ​ടു സ​ന്ധി​യി​ല്ലാ​ത്ത സ​മ​ര​മാ​യി​രി​ക്കും ത​ന്‍റെ രാ​ഷ്ട്രീ​യ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. ആ​ശ​യ​പ​ര​മാ​യ പോ​രാ​ട്ട​ത്തി​ലൂ​ടെ ഈ ​മ​ണ്ണി​ല്‍ വ​ര്‍​ഗീ​യ​ത​യു​ടെ രാ​ഷ്ട്രീ​യ​ത്തെ കു​ഴി​ച്ചു മൂ​ടു​ക എ​ന്ന​താ​വും യു​ഡി​എ​ഫി​ന്‍റെ പ്ര​ഥ​മ പ​രി​ഗ​ണ​ന​യെ​ന്നും സ​തീ​ശ​ന്‍ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ കു​റി​ച്ചു.

ന്യൂ​ന​പ​ക്ഷ വ​ര്‍​ഗീ​യ​ത​യും ഭൂ​രി​പ​ക്ഷ വ​ര്‍​ഗീ​യ​ത​യെ​യും ഒ​രു പോ​ലെ എ​തി​ര്‍​ത്തു തോ​ല്‍​പ്പി​ക്കു​ന്ന പോ​രാ​ട്ടം ന​ട​ത്തും. ഒ​രു സ​മു​ദാ​യ സം​ഘ​ട​ന​യ്ക്കും കീ​ഴ്പ്പെ​ടാ​തെ നെ​ഹ്റു​വി​യ​ന്‍ സോ​ഷ്യ​ലി​സ​ത്തി​ല്‍ അ​ധി​ഷ്ഠി​ത​മാ​യ തി​രി​ച്ചു വ​ര​വി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​മാ​വും ന​മ്മ​ള്‍ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​വു​ക​യെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു.