പാരീസ്: ഫ്രാന്‍സില്‍ ബാറുകളും റസ്റ്ററന്റുകളും തുറക്കാന്‍ ഒരുക്കം. ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വേര്‍ഡ് ഫിലിപ്പിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ജൂണ്‍ രണ്ടോടെ റസ്റ്ററന്റുകള്‍, ബാറുകള്‍, കഫേകള്‍, ബീച്ചുകള്‍, പാര്‍ക്കുകള്‍ എന്നിവ തുറക്കാനാണ് തീരുമാനം.
നൂറു കിലോമീറ്റര്‍ പരിധിക്കു പുറത്തുള്ള യാത്രാ നിയന്ത്രണത്തില്‍ സര്‍ക്കാര്‍ ഇളവ് നല്കി. എന്നാല്‍ പത്തിലധികം പേര് ഒത്തുകൂടുന്നതിനുള്ള വിലക്ക് തുടരും. ജനങ്ങള്‍ സമൂഹ്യ അകലം പാലിക്കണമെന്നും ഫ്രഞ്ച് പ്രധാനമന്ത്രി പറഞ്ഞു.
മ്യൂസിയങ്ങളും അടുത്തയാഴ്ചയോടെ തുറക്കും. അതേസമയം, ഓറഞ്ച് സോണ്‍ ആയ വിശാല പാരിസ് മേഖലയില്‍ നിയന്ത്രണങ്ങള്‍ തുടരും. ജൂണ്‍ പകുതിയോടെ മറ്റു യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള അതിര്‍ത്തി വീണ്ടും തുറക്കാന്‍ ശ്രമിക്കുമെന്നും ഫിലിപ്പി പറഞ്ഞു.
കൊറോണ ബാധിച്ച് ഫ്രാന്‍സില്‍ 28,000ലധികം ആളുകളാണ് മരിച്ചത്. 1.86ലക്ഷത്തിലധികം പേര്‍ക്ക് രോഗം ബാധിച്ചു.