‘വ​ന്ദേ ഭാ​ര​ത്‌’ ദൗ​ത്യ​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി 19 വി​മാ​ന​ങ്ങ​ള്‍ നെ​ടു​മ്പാശേ​രി​യി​ലെ​ത്തും. ഗ​ള്‍​ഫ് മേ​ഖ​ല​യി​ല്‍​നി​ന്നു പ​ത്തു വി​മാ​ന​ങ്ങ​ളും മ​റ്റു വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന് ഒമ്പ​ത് വി​മാ​ന​ങ്ങ​ളു​മാ​ണു ഷെ​ഡ്യൂ​ള്‍ ചെ​യ്തി​രി​ക്കു​ന്ന​ത്.

ശനിയാഴ്ച രാ​ത്രി 6.25ന് ​ദു​ബാ​യി​ല്‍​നി​ന്ന് ആ​ദ്യ​വി​മാ​നം പ്ര​വാ​സി​ക​ളു​മാ​യി നെ​ടു​മ്പാശേ​രി​യി​ലെ​ത്തും. ജൂ​ണ്‍ മൂ​ന്നി​നാ​ണ് ര​ണ്ടാം​ഘ​ട്ട ദൗ​ത്യം അ​വ​സാ​നി​ക്കു​ന്ന​ത്. ഞാ‍യറാഴ്ച വൈ​കി​ട്ട് 5.40ന് ​ദു​ബാ​യി​യി​ല്‍​നി​ന്നും രാ​ത്രി 8.40ന് ​അ​ബു​ദാ​ബി​യി​ല്‍​നി​ന്നു​മു​ള്ള വി​മാ​ന​ങ്ങ​ള്‍ എ​ത്തും. 18നു ​രാ​ത്രി 8.40 നും ​അ​ബു​ദാ​ബി​യി​ല്‍​നി​ന്നു വി​മാ​ന​മു​ണ്ട്.

19നു ​രാ​ത്രി 10.15ന് ​ക്വാ​ലാ​ലം‌​പു​ര്‍, രാ​ത്രി 8.30ന് ​ദ​മാം, 20നു ​വൈ​കി​ട്ട് 6.25ന് ​ദു​ബാ​യ്, 21നു ​രാ​ത്രി 8.45ന് ​ദോ​ഹ, 22നു ​രാ​ത്രി 8.55ന് ​ദു​ബാ​യ്, 23നു ​വൈ​കി​ട്ട് 6.50ന് ​മ​സ്ക​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നും വി​മാ​ന​ങ്ങ​ള്‍ നെ​ടു​മ്പാ​ശേ​രി​യി​ലെ​ത്തും.

ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ ല​ണ്ട​ന്‍, റോം, ​പാ​രീ​സ്, അ​യ​ര്‍​ല​ന്‍​ഡ്, ഉ​ക്രെ​യി​ന്‍ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള പ്ര​വാ​സി​ക​ളും വ​രും. 20നു ​രാ​വി​ലെ 6.45ന് ​ല​ണ്ട​നി​ലെ ഹീ​ത്രോ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്നും രാ​ത്രി 11.45ന് ​മ​നി​ല​യി​ല്‍​നി​ന്നും വി​മാ​ന​മെ​ത്തും.

22ന് ​ഉ​ച്ച​യ്ക്ക് 12.30 ന് ​റോം, 25നു ​രാ​വി​ലെ 8.30ന് ​സാ​ന്‍​ഫ്രാ​സി​സ്കോ, രാ​ത്രി 9.55ന് ​ബെ​ല്‍​ബ​ന്‍, 26നു ​ബോ​റി​സ്പോ​ള്‍ (ഉ​ക്രെ​യി​ന്‍), 28നു ​വൈ​കി​ട്ട് 4.40ന് ​പാ​രീ​സ്, 29നു ​രാ​ത്രി 9.30ന് ​യെ​രേ​വ​ന്‍ (അ​ര്‍​ബേ​നി​യ), ജൂ​ണ്‍ മൂ​ന്നി​നു രാ​വി​ലെ 8.45ന് ​ഡ​ബ്ലി​ന്‍ (അ​യ​ര്‍​ല​ന്‍​ഡ്) എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു​ള്ള വി​മാ​ന​ങ്ങ​ളു​മെ​ത്തും.