റി​യാ​ദ്​: വ​ന്ദേ ഭാ​ര​ത്​ മി​ഷ​ന്‍ ര​ണ്ടാം ആ​ഴ്​​ച​യി​ലെ റി​യാ​ദി​ല്‍ നി​ന്നു​ള്ള ര​ണ്ടാ​മ​ത്തെ വി​മാ​നം ക​ണ്ണൂ​രി​ലി​റ​ങ്ങി. റി​യാ​ദ്​ കി​ങ്​ ഖാ​ലി​ദ്​ ഇ​ന്‍​റ​ര്‍​നാ​ഷ​ന​ല്‍ എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ നി​ന്ന്​ ഉ​ച്ച​ക്ക്​ 12.46ന്​ 152 ​യാ​ത്ര​ക്കാ​രെ​യും വ​ഹി​ച്ചു​ള്ള എ​യ​ര്‍ ഇ​ന്ത്യ വി​മാ​നം പ​റ​ന്നു​യ​ര്‍​ന്നു. രാ​ത്രി എട്ടോടെയാണ് ക​ണ്ണൂ​രി​ലെ​ത്തി​യ​ത്. 145 മു​തി​ര്‍​ന്ന​വ​രും ഏ​ഴ്​ കു​ട്ടി​ക​ളു​മാ​ണ്​ ഈ ​വി​മാ​ന​ത്തി​ലു​ള്ള​ത്. ഇ​ന്ത്യ​ന്‍ എം​ബ​സി​യി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത 60,000ത്തോ​ളം ആ​ളു​ക​ളി​ല്‍ നി​ന്ന്​ തി​ര​ഞ്ഞെ​ടു​ക്ക​​പ്പെ​ട്ട​വ​രാ​ണ്​ ഈ ആഴ്ചയിലെ വി​മാ​ന​ങ്ങ​ളി​ല്‍ പോ​കു​ന്ന​ത്.

യാ​ത്ര​ക്കാ​രി​ല്‍ കൂ​ടു​ത​ലും ഗ​ര്‍​ഭി​ണി​ക​ളാ​ണ്. മ​റ്റ്​ രോ​ഗ​ങ്ങ​ള്‍ ബാ​ധി​ച്ച​വ​രും ജോ​ലി ന​ഷ്​​ട​മാ​യി ഫൈ​ന​ല്‍ എ​ക്​​സി​റ്റി​ല്‍ പോ​കു​ന്ന​വ​രും സ​ന്ദ​ര്‍​ശ​ന വി​സ​യി​ല്‍ വ​ന്ന്​ കു​ടു​ങ്ങി​യ​വ​രും സ​ന്ദ​ര്‍​ശ​ക വി​സ​യി​ലും സ്ഥി​ര വി​സ​യി​ലു​മു​ള്ള കു​ടും​ബ​ങ്ങ​ളും യാ​ത്ര​ക്കാ​രി​ലു​ണ്ട്.

ഒ​രു വീ​ല്‍​ചെ​യ​ര്‍ യാ​ത്ര​ക്കാ​ര​നും കൂ​ട്ട​ത്തി​ലു​ണ്ട്. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം തു​ട​ങ്ങി വി​ദൂ​ര പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള​വ​രും ക​ണ്ണൂ​ര്‍​ വി​മാ​ന​ത്തി​ല്‍ പോ​യി​ട്ടു​ണ്ട്. രാ​വി​ലെ ഒ​മ്ബ​ത്​ മ​ണി​ക്ക്​ ത​ന്നെ യാ​ത്ര​ക്കാ​രു​ടെ ല​ഗേ​ജ്​ ചെ​ക്ക്​ ഇ​ന്‍, ബോ​ര്‍​ഡി​ങ്​ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. എ​യ​ര്‍ ഇ​ന്ത്യ എ​യ​ര്‍​പോ​ര്‍​ട്ട്​ ഡ്യൂ​ട്ടി മാ​നേ​ജ​ര്‍ സി​റാ​ജ്​ ന​ട​പ​ടി​ക​ള്‍​ക്ക്​ നേ​തൃ​ത്വം ന​ല്‍​കി.

റി​യാ​ദി​ല്‍ നി​ന്ന്​ കോ​ഴി​ക്കോ​േ​ട്ട​ക്കും ദ​മ്മാ​മി​ല്‍ നി​ന്ന്​ കൊ​ച്ചി​യി​ലേ​ക്കും ചൊ​വ്വാ​ഴ്​​ച വി​മാ​ന​ങ്ങ​ള്‍ സ​ര്‍​വി​സ്​ ന​ട​ത്തി​യി​രു​ന്നു. റി​യാ​ദി​ല്‍ നി​ന്ന്​ 152ഉം ​ദ​മ്മാ​മി​ല്‍ നി​ന്ന്​ 143 പേ​രും ഇ​രു വി​മാ​ന​ങ്ങ​ളി​ലു​മാ​യി യാ​ത്ര ചെ​യ്​​തു. ബു​ധ​നാ​ഴ്​​ച​ ദ​മ്മാ​മി​ല്‍ നി​ന്ന്​ ബം​ഗ​ളൂ​രു വ​ഴി ഹൈ​ദ​രാ​ബാ​ദി​ലേ​ക്കും ജി​ദ്ദ​യി​ല്‍ നി​ന്ന്​ വി​ജ​യ​വാ​ഡ വ​ഴി ഹൈ​ദ​രാ​ബാ​ദി​ലേ​ക്കും എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ങ്ങ​ള്‍ സ​ര്‍​വി​സ്​ ന​ട​ത്തി