വ്യാഴം ശനി ഗ്രഹങ്ങളുടെ ‘മഹാസംഗമം’ (ഗ്രേറ്റ് കണ്‍ജങ്ഷന്‍) 21ന്. ജ്യോതിശാസ്ത്രത്തിലെ അപൂര്‍വ്വ പ്രതിഭാസമായ ഈ മഹാസംഗമം 397 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംഭവിക്കുന്നത്. നഗ്‌നനേത്രങ്ങള്‍കൊണ്ടു നോക്കിയാല്‍ വേറിട്ടു കാണാന്‍ പ്രയാസമുള്ളത്ര അടുത്തായിരിക്കും ഇവ അന്ന് ആകാശത്തു കാണുക. ഭൂമിയില്‍നിന്നുള്ള കാഴ്ചയില്‍ ഇങ്ങനെ തോന്നുമെങ്കിലും യഥാര്‍ഥത്തില്‍ അവ പരസ്പരം വിദൂരത്തിലായിരിക്കും.

സൂര്യാസ്തമയത്തിനു ശേഷം ഈ പ്രതിഭാസം ദര്‍ശിക്കാം. വ്യാഴവും ശനിയും 20 വര്‍ഷങ്ങളുടെ ഇടവേളയില്‍ ഒരുമിച്ചു കാണപ്പെടാറുണ്ട്. എന്നാല്‍ ഇത്ര അടുത്തു കാണുന്ന മഹാസംഗമം ഇതിനു മുന്‍പ് 1623ലാണു നടന്നത്.