കല്‍പ്പറ്റ: അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കെത്തുന്നവര്‍ക്ക് വെള്ളിയാഴ്ച മുതല്‍ മുത്തങ്ങ ചെക്ക്‌പോസ്റ്റ് വഴി പ്രവേശനം നല്‍കാന്‍ തീരുമാനം. ദിവസേന 1000 പേര്‍ക്കായിരിക്കും പ്രവേശനം.

നിലവില്‍ 400 പേരെ കടത്തിവിടാനാണ് അനുമതിയുണ്ടായിരുന്നത്. ഇതാണ് 1000 ആയി ഉയര്‍ത്തുന്നത്.

ഇതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഗതാഗതമന്ത്രി എകെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

ഇതിനായി പരിശോധന കൗണ്ടറുകളുടെ എണ്ണ പത്തായി വര്‍ധിപ്പിക്കുകയും അധികം ജീവനക്കാരെ നിയോഗിക്കുകയും ചെയ്യും.

ഗര്‍ഭിണികള്‍, രോഗികള്‍, മൃതദേഹവുമായി വരുന്നവര്‍ എന്നിവര്‍ക്ക് ക്യൂ നില്‍ക്കേണ്ടി വരില്ലെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു.