വെഞ്ഞാറമൂട് : ദുരൂഹ സാഹചര്യത്തില്‍ 40കാരിയായ വീട്ടമ്മയുടെ മൃതദേഹം റബ്ബര്‍പ്പുരയിടത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വെഞ്ഞാറമ്മൂട് സ്വദേശി മുരളിയുടെ ഭാര്യ ഓമനയുടെ മൃതദേഹമാണ് ഞായറാഴ്ച്ച വൈകിട്ട് നാലു മണിയോടെ വീടിന് അമ്ബത് മീറ്റര്‍ അകലെയുള്ള റബര്‍പുരയിടത്തില്‍ കണ്ടെത്തിയത്.

ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിവരെ ഓമന വീട്ടിലുണ്ടായിരുന്നുവെന്നാണ് മകള്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞത്. ഉച്ചഭക്ഷണം കഴിഞ്ഞ് താന്‍ ഉറങ്ങാന്‍ പോകുമ്ബോള്‍ അമ്മ വീട്ടില്‍ ഉണ്ടായിരുന്നുവെന്നും ഉണര്‍ന്നശേഷം അമ്മയെ കാണാതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തുന്നതെന്നുമാണ് മകളുടെ മൊഴി.

വെഞ്ഞാറമ്മൂട് എസ് ഐ മധുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാല്‍ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു.