ന്യൂഡല്‍ഹി: കൊറോണ വൈറസിനെതിരായ ഇന്ത്യയുടെ പോരാട്ടം ശക്തമായി തുടരുന്നു. പ്രതിദിന രോഗമുക്തരുടെ എണ്ണം വീണ്ടും 80,000ത്തിന് അടുത്തെത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 79,292 പേരാണ് രാജ്യത്ത് രോഗമുക്തി നേടി ആശുപത്രി വിട്ടത്.
കൂടുതല്‍ പേര്‍ ആശുപത്രി വിട്ടതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 38.50 ലക്ഷം പിന്നിട്ടിരിക്കുകയാണ്. ഇതുവരെ 38,59,399 പേരാണ് രോഗമുക്തി നേടിയത്. 9,90,061 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. ചികിത്സയിലുള്ളവരുടെ പകുതിയോളം (48.8%) മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നീ 3 സംസ്ഥാനങ്ങളിലാണ്. ഉത്തര്‍പ്രദേശ്, തമിഴ്നാട്, ഛത്തീസ്ഗഡ്, ഒഡീഷ, കേരളം, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് ചികിത്സയിലുള്ളുടെ 24.4 ശതമാനവുമുള്ളത്.
അതേസമയം, രാജ്യത്തെ രോഗമുക്തി നിരക്ക് 78.28% ആയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മെയ് മാസത്തില്‍ രോഗമുക്തരുടെ എണ്ണം 50,000 ആയിരുന്നെങ്കില്‍ സെപ്റ്റംബര്‍ ആയപ്പോള്‍ ഇത് 38 ലക്ഷം പിന്നിട്ടിരിക്കുകയാണ്. നിലവില്‍ 1.6 ശതമാനമാണ് ഇന്ത്യയുടെ മരണനിരക്ക്.