മോസ്‌കോ: വീണ്ടും കൊറോണ വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്യാനൊരുങ്ങി റഷ്യ. രണ്ടാമത്തെ കൊറോണ വാക്‌സിന്‍ ഒക്ടോബര്‍ 15ഓടെ രജിസ്റ്റര്‍ ചെയ്യുമെന്ന് റഷ്യ അറിയിച്ചു. അന്താരാഷ്ട്ര വാര്‍ത്താ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സൈബീരിയയിലെ വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് പുതിയ വാക്സിന്‍ വികസിപ്പിച്ചിട്ടുള്ളത്. വാക്സിന്റെ മനുഷ്യരിലെ ആദ്യഘട്ട പരീക്ഷണം കഴിഞ്ഞയാഴ്ച പൂര്‍ത്തിയായിരുന്നു. ഗമേലിയ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച ആദ്യ കൊറോണ വാക്സിനായ സ്പുട്നിക് ഓഗസ്റ്റ് മാസത്തിലാണ് റഷ്യ രജിസ്റ്റര്‍ ചെയ്തിരുന്നത്.
അതേസമയം, റഷ്യ വികസിപ്പിച്ചെടുത്ത സ്പുട്നിക് വാക്സിന്റെ ഇന്ത്യയിലെ അവസാന ഘട്ട പരീക്ഷണം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ആരംഭിക്കുമെന്ന് ഡോക്ടര്‍ റെഡ്ഡീസ് അറിയിച്ചു. പരീക്ഷണത്തിനായി രണ്ടായിരത്തോളം ആളുകളെ തെരഞ്ഞെടുക്കും. റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടുമായി ഡോക്ടര്‍ റെഡ്ഡീസ് ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് വാക്സിന്‍ പരീക്ഷണം.