ചെന്നൈ: വേര്‍പിരിഞ്ഞ് ജീവി​ക്കാന്‍ കഴി​യാതെ രണ്ട് യുവതികള്‍ ജീവനൊടുക്കി. നാമക്കലിനടുത്തുള്ള നെയ്ത്തു ശാലയി​ല്‍ ജോലി ചെയ്തിരുന്ന ജ്യോതി (23), പ്രിയ (20) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തി​യത്. പിരിയാന്‍ പറ്റാത്തതിനാലാണ് ഇരുവരും ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടില്ല.

ഇവര്‍ ഏറെ അടുപ്പത്തി​ലായി​രുന്നു.അടുപ്പം കടുത്തതോടെ നെയ്ത്തുകേന്ദ്രം ഉടമ ശകാരിക്കുകയും ചെയ്തു. പ്രിയയുടെ രക്ഷിതാക്കളും ഇവരുടെ ബന്ധത്തെ എതി​ര്‍ത്തു. 27-ന് ഇവര്‍ മകളുടെ വിവാഹം ഉറപ്പിക്കുകയും ചെയ്തു.ഇതോടെയാണ് ആത്മഹത്യചെയ്തതെന്നാണ് കരുതുന്നത്.

ജ്യോതി​ വിവാഹിതയും രണ്ടു വയസുള്ള കുട്ടിയുടെ അമ്മയുമാണ്. ഭര്‍ത്താവുമായി പി​രി​ഞ്ഞ് മുത്തശ്ശിക്കൊപ്പമായി​രുന്നു താമസം.ഏതാനും മാസം മുമ്ബാണ് ജ്യോതി നെയ്ത്തുകേന്ദ്രത്തില്‍ ജോലിക്കു ചേര്‍ന്നത്. ഇവിടെവച്ചാണ് പ്രി​യയുമായി​ അടുപ്പത്തി​ലായത്.സംഭവത്തെക്കുറി​ച്ച്‌ പൊലീസ് അന്വേഷണമാരംഭി​ച്ചു.