തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ള്‍​ക്കും ലോ​ക​മെ​മ്പാ​ടു​മു​ള്ള കേ​ര​ളീ​യ​ര്‍​ക്കും ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ വി​ഷു ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു. “സ​മൃ​ദ്ധി​ക്കും പു​രോ​ഗ​തി​ക്കു​മൊ​പ്പം ആ​രോ​ഗ്യ​പൂ​ര്‍​ണ​വും സു​ര​ക്ഷി​ത​വു​മാ​യ ഭാ​വി​യു​ടെ പ്ര​തീ​ക്ഷ​യു​ണ​ര്‍​ത്തു​ന്ന വി​ഷു വ​രും​വ​ര്‍​ഷ​ത്തി​ലു​ട​നീ​ളം ഏ​വ​ര്‍​ക്കും സ​മാ​ധാ​ന​വും ഐ​ശ്വ​ര്യ​വും ഒ​രു​മ​യും പ്ര​ദാ​നം ചെ​യ്യ​ട്ടെ “- ഗ​വ​ര്‍​ണ​ര്‍ ആ​ശം​സ സ​ന്ദേ​ശ​ത്തി​ല്‍ പ​റ​ഞ്ഞു.