ചെ​ന്നൈ: തെ​ന്നി​ന്ത്യ​ന്‍ ന​ട​നും ഡി​എം​ഡി​കെ നേ​താ​വു​മാ​യ വി​ജ​യ​കാ​ന്തി​നെ വീ​ണ്ടും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പെ​ട്ടെ​ന്നു​ണ്ടാ​യ അ​നാ​രോ​ഗ്യ​ത്തെ തു​ട​ര്‍​ന്നാ​ണ് അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

ക​ഴി​ഞ്ഞ​മാ​സം 24ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് അദ്ദേഹത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഒ​രാ​ഴ്ച​യ്ക്കു​ശേ​ഷം അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യ്ക്കും രോ​ഗം സ്ഥിരീകരിച്ചു. പി​ന്നീ​ട് ഈ ​മാ​സം ര​ണ്ടി​നാ​ണ് ഇ​രു​വ​രും കോ​വി​ഡ് ഭേ​ദ​മാ​യി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്.

ചൊ​വ്വാ​ഴ്ച വി​ജ​യ​കാ​ന്തി​നു ചെ​റി​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ള്‍ ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​തെ​ന്നും മ​റ്റു​ള്ള അ​ഭ്യു​ഹ​ങ്ങ​ള്‍ വി​ശ്വ​സി​ക്ക​രു​തെ​ന്നും ഡി​എം​ഡി​കെ അ​റി​യി​ച്ചു.