ഫിലഡല്‍ഫിയ: പത്തനംതിട്ട പ്രക്കാനം ഇടത്തില്‍ സാമുവല്‍ (83), ഭാര്യ മേരി സാമുവല്‍ (81) ദമ്പതികള്‍ ഫിലഡല്‍ഫിയയില്‍ മരിച്ചു മലങ്കര കത്തോലിക്ക സഭ വൈദികനായിരുന്ന പരേതനായ ഫാ. ഒ.കെ. വര്‍ഗീസ് ഇടത്തിലിന്റെ സഹോദരനാണ് സാമുവല്‍.

മേരി പത്തനംതിട്ട തോന്ന്യാമല സ്വദേശിയാണ്. ഫിലഡല്‍ഫിയ സെന്റ് ജ്യൂഡ് കാത്തലിക്ക് ചര്‍ച്ച് അംഗങ്ങളാണ് സാമുവലും മേരിയും. വ്യാഴാഴ്ച രാവിലെയോടെയാണ് സാമുവല്‍ മരിച്ചത്, വൈകിട്ടോടെ മേരിയും. വെള്ളിയാഴ്ച ഇരുവരും വിവാഹവാര്‍ഷികം ആഘോഷിക്കാനിരിക്കവേയാണ് വിയോഗമുണ്ടായത്. രണ്ടു പേരും രണ്ട് ആശുപത്രികളിലായി ചികിത്സയിലായിരുന്നു. മക്കള്‍: പരേതനായ ജോസ് ഇടത്തില്‍, ജയിംസ് ഇടത്തില്‍, ജെസി ഇടത്തില്‍.

പരേതയായ അന്നമ സാമുവല്‍, പരേതനായ ജോസ് ഇടത്തില്‍, പരേതനായ ഫാ. ഒ.കെ. വര്‍ഗീസ് ഇടത്തില്‍, ജോണ്‍ ഇടത്തില്‍, ഫിലിപ്പ് ഇടത്തില്‍ (ഫിലഡല്‍ഫിയ) എന്നിവര്‍ സഹോദരങ്ങളാണ്. ഫാ. മൈക്കിള്‍ ഇടത്തില്‍ (ഫിലഡല്‍ഫിയ), റവ. ഡോ. സിസ്റ്റര്‍ ജോസ് ലിന്‍ എസ്.ഐ.സി എന്നിവരുടെ പിതൃസഹോദരനാണ് ശാമുവല്‍. സംസ്‌ക്കാരം പിന്നീട്.