കൊച്ചി : സമൂഹമാദ്ധ്യമങ്ങളിൽ ഇന്ന് രാവിലെ മുതലുള്ള പ്രധാന ചർച്ചാ വിഷയങ്ങളിലൊന്നായിരുന്നു രജിത്തിന്റെയും കൃഷ്ണപ്രഭയുടെയും കല്യാണ ഫോട്ടോ. രാവിലെ ഫോട്ടോ പുറത്ത് വന്നത് മുതൽ ഇത് സത്യാവസ്ഥ തേടുകയായിരുന്നു ആരാധകർ. ഇപ്പോഴിതാ വൈറൽ ഫോട്ടോയ്ക്ക് മറുപടിയുമായി കൃഷ്ണപ്രഭ തന്നെ രംഗത്തെത്തിയിട്ടുണ്ട്.
ഒരു സ്വകാര്യ ചാനലിന്റെ ഹാസ്യ പരിപാടിയുടെ പ്രമോഷനു വേണ്ടി പകർത്തിയ ചിത്രമാണിതെന്നും തങ്ങളുടെ വിവാഹം കഴിഞ്ഞിട്ടില്ലെന്നും കൃഷ്ണപ്രഭ പറയുന്നു. രാവിലെ മുതൽ ഫോൺ താഴെ വെക്കാൻ സമയം കിട്ടിയിട്ടില്ല. പുതിയതായി സംപ്രേക്ഷണം ആരംഭിക്കുന്ന ഹാസ്യ പരമ്പരയിലെ സ്റ്റിൽസാണ് നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത്. രജിത് സാറിനൊപ്പമുള്ള ഫോട്ടോസ് അതിൽ നിന്നുള്ളതാണ്. ആരും പേടിക്കണ്ട എന്റെ കല്യാണം കഴിഞ്ഞിട്ടില്ല. എന്റെ കല്യാണം ഇങ്ങനെയല്ലെന്നും കൃഷ്ണ പ്രഭ പറയുന്നു.