ബാഹുബലിയുടെ വില്ലന്‍ ഇനി മിഹീക ബജാജിന്റെ ജീവിതത്തിലെ നായകന്‍. തെന്നിന്ത്യന്‍ സിനിമ താരം റാണ ദഗുബാട്ടിയും യുവ സംരംഭകയായ മിഹീക ബജാജും വിവാഹിതരായി. തെലുങ്ക് മര്‍വാരി രീതിയിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. ഹൈദരാബാദിലെ റാമനായിഡു സ്റ്റുഡിയോയില്‍ കോവിഡ് 19 പ്രോട്ടോകോള്‍ പാലിച്ചായിരുന്നു വിവാഹം. 30ല്‍ താഴെ അതിഥികള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

ബിസിനസുകാരനായ സുരേഷ് ബജാജിന്റെയും ബണ്ടി ബജാജിന്റെയും മകളാണ് മിഹീക. അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിന് എത്തിയത്. സിനിമ മേഖലയില്‍ നിന്ന് നടന്‍ വെങ്കിടേഷ്, സാമന്ത, റാം ചരണ്‍, അല്ലു അര്‍ജ്ജുന്‍, നാഘചൈതന്യ എന്നിവരും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. വിവാഹത്തില്‍ പങ്കെടുത്ത മുഴുവന്‍ അതിഥികളെയും കോവിഡ് ദ്രുത പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. നേരത്തെ വിവാഹ ആഘോഷവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ സമുഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ നിരവധി സെലിബ്രിറ്റികള്‍ നവദമ്ബതികള്‍ക്ക് ആശംസകളുമായി എത്തിയിരുന്നു.