വാഷിംഗ്ടണ്‍: മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച്‌ ബര്‍ത്ത് ഡേ പാര്‍ട്ടിയില്‍ പങ്കെടുത്ത കുടുംബാംഗങ്ങള്‍ക്കെല്ലാവര്‍ക്കും കൊറോണ സ്ഥിരീകരിച്ചു. കാലിഫോര്‍ണിയയിലാണ് സംഭവം.

ബര്‍ത്ത്‌ഡേ പാര്‍ട്ടിയില്‍ അതിഥിയായി എത്തിയ ഒരു സ്ത്രീയ്ക്ക് ചുമയുണ്ടായിരുന്നു. ഇവര്‍ മാസ്‌ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തിരുന്നില്ല. ഇവരില്‍ നിന്നാകാം എല്ലാവര്‍ക്കും രോഗബാധ ഉണ്ടായതെന്നാണ് അധികൃതരുടെ നിഗമനം. വീട്ടില്‍ തന്നെ ഇരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച്‌ കുടുംബം ബര്‍ത്ത്‌ഡേ പാര്‍ട്ടി സംഘടിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് കുടുംബാംഗങ്ങള്‍ക്ക് എല്ലാവര്‍ക്കും രോഗബാധ സ്ഥിരീകരിക്കുന്നത്. പാര്‍ട്ടിയല്‍ പങ്കെടുത്തവരില്‍ നിരവധി പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

കൊറോണ വൈറസ് ഏറ്റവും അധികം ബാധിച്ച രാജ്യങ്ങളിലൊന്നാണ് അമേരിക്ക. രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചു കൊണ്ടിരിക്കുകയാണ് അമേരിക്കയില്‍. കാലിഫോര്‍ണിയയില്‍ 65000 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2687 പേര്‍ക്ക് വൈറസ ബാധ മൂലം കാലിഫോര്‍ണിയയില്‍ ജീവന്‍ നഷ്ടമായിട്ടുണ്ട്.