കോട്ടയം> പാര്‍ട്ടി വിപ്പ് പാലിക്കാതിരുന്ന പി ജെ ജോസഫ് എം എല്‍എയ്ക്കും മോന്‍സ് ജോസഫ് എം എല്‍എയ്ക്കും എതിരെ അടിയന്തരമായി നിയമസഭാ സ്പീക്കര്‍ക്ക് പരാതി നല്കുമെന്ന്കേരള കോണ്‍ഗ്രസ്സ് എം ചെയര്മാന് ജോസ് കെ മാണി എം പി അറിയിച്ചു. ചരിത്രപരമായ അനീതിയുണ്ടായത് യു ഡി എഫ് കെട്ടിപ്പടുത്ത മാണിസാറിനോടാണെന്നും ജനാധിപത്യപരമായ മര്യാദകള്‍ ഒന്നും പാലിക്കാതെ കേരള കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ നടപടത്തിയെടുത്തവര് നിയമസഭയില്‍ നടത്തിയ പരാമര്‍ശം അത്യന്തം അനീതി നിറഞ്ഞതും ജനങ്ങളെ തെറ്റിധരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
38 വര്‍ഷത്തെ മുന്നണിബന്ധം വിഛേദിച്ചുക്കൊണ്ട് മുന്നണിയില്‍ നിന്ന് പുറത്താക്കിയ പാര്‍ട്ടിയോട് മുന്നണി തീരുമാനം അനുസരിച്ചു വോട്ട് ചെയ്യണം എന്ന് ആവിശ്യപെടുന്നത് കേട്ടുകേള്‍വിയില്ലാത്ത നടപടിയാണെന്നും, ഇപ്പോള്‍ നടക്കുന്നത് ജനങ്ങളെ കബിളിപ്പിക്കാനുള്ള നാടകമാണെന്നും അദ്ദേഹം പറഞ്ഞു. യാതൊരുവിധ മര്യാദയും, രാഷ്ട്രീയ ധര്‍മ്മവും പാലിക്കാതെയാണ് കെ എം മാണിയുടെ ആത്മാവിനെ പോലും അവഹേളിക്കുന്ന രീതിയില്‍ മുന്നണി കണ്‍വീനര്‍ പാര്‍ട്ടിയെ വീണ്ടും വീണ്ടും പുറത്താക്കുമെന്ന് പ്രഖ്യാപിച്ചത്.
നടക്കാത്ത ചര്‍ച്ചകളുടെയും ഇല്ലാത്ത ധാരണകളുടെയും പേരില്‍ പുറത്താക്കിയപ്പോള്‍ കേരളത്തിലെ ജനങ്ങളില്‍ നിന്നും യു ഡി എഫില്‍ നിന്നും ഉയര്‍ന്ന പ്രതിഷേധം വഴിമാറ്റി വിടാനും ആളുകളെ തെറ്റിദ്ധരിപ്പിച്ച് പുതിയൊരു നടപടി
നാടകത്തിനുള്ള ശ്രമവുമാണ്ഇപ്പോഴത്തേതെന്നും ജോസ് കെ മാണി പറഞ്ഞു.