ലോക് ഡൗണ്‍ കാലം ഓര്‍മകളിലേക്ക് ഒരു തിരിച്ചു നടത്തം എല്ലാവര്‍ക്കും സമ്മാനിച്ചിട്ടുണ്ട്. ആ തിരിച്ചു പോക്കില്‍ മോഹന്‍ലാലിനെക്കുറിച്ച്‌ ഓര്‍ത്തെടുക്കുകയാണ് നടന്‍ വിനീത് ശ്രീനിവാസന്‍. മോഹന്‍ലാലിനോട് ഒന്ന് സംസാരിക്കണം എന്നതായിരുന്നു കുട്ടി വിനീതിന്റെ ഉള്ളിലെ ആഗ്രഹം. അച്ഛനോട് പോലും പറയാതെ ഉള്ളില്‍ അത് ഒളിപ്പിച്ചു വച്ചിരിക്കുന്ന സമയത്താണ് കാലാപാനി സിനിമയുടെ സെറ്റില്‍ എത്തുന്നത്.

ലൊക്കേഷനില്‍
ലാലേട്ടന്റെ പിറന്നാള്‍ ആഘോഷം നടക്കുകയായിരുന്നു. അപ്പോഴും വിനീതിന് മോഹന്‍ലാലിനോട് ഒന്നും പറയാന്‍ സാധിച്ചില്ല. ഒടുവില്‍ ലാലേട്ടന്‍ തന്നെ വീനീതിനോട് ചോദിച്ചു – ‘നീയെന്താടാ എന്നെ കണ്ടിട്ട് ഒരു ഹലോ പോലും പറയാതെ ഇരിക്കുന്നത്’ എന്ന്. അത് തന്നെ ഞെട്ടിച്ചെന്നാണ് വിനീത് ശ്രീനിവാസന്‍ പറയുന്നത്.

വിനീത് ശ്രീനിവാസന്റെ അടുത്ത ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ മകന്‍ പ്രണവും പ്രിയദര്‍ശന്റെ മകള്‍
കല്യാണിയുമാണ്
പ്രധാന വേഷങ്ങളിലെത്തുന്നത്. ഹൃദയം എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്.