കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. പനമ്പള്ളി നഗറിലെ ജോര്‍ജ് ഇന്‍റര്‍നാഷണല്‍ ഏജന്‍സിയുടെ നടത്തിപ്പുകാരാണ് പിടിയിലായത്. നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പാണ് നടന്നത്.

മുന്നൂറോളം ആളുകളില്‍ നിന്ന് പണം തട്ടിയെന്ന പരാതിയില്‍ ഇടുക്കി വണ്ടമറ്റം സ്വദേശി ആദര്‍ശ് ജോസ്, കോട്ടയം സ്വദേശി വിന്‍സെന്‍റ് മാത്യു, ഒറ്റപ്പാലം സ്വദേശി പ്രിന്‍സി ജോണ്‍ എന്നിവരാണ് പിടിയിലായത്. മൂന്ന് വര്‍ഷത്തിനിടയില്‍ ഇവര്‍ നാലര കോടിയോളം രൂപയാണ് തട്ടിയതെന്ന് പോലീസ് പറഞ്ഞു.

തട്ടിപ്പ് സംഘം കഴിഞ്ഞ കുറേ നാളുകളായി ഒളിവിലായിരുന്നു. ഇവരെ കൂടാതെ കേസിലെ മുഖ്യ സൂത്രധരന്മാരെന്ന് കരുതുന്ന രണ്ട് പേര്‍ കൂടി പിടിയിലാകാനുണ്ട്. കുവൈത്തിലുള്ള അനീഷ് ജോസ്, കണ്ണൂര്‍ സ്വദേശി ജോര്‍ജ്ജ് ടി. ജോസ് എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്.