സാമ്പത്തിക തട്ടിപ്പിനെ തുടർന്ന് ഫ്രാൻസിൽ ഒളിവിൽ കഴിയുന്ന വിവാദ വ്യവസായി മല്യയുടെ ഫ്രാൻസിലെ സ്വത്തുവകകൾ പിടിച്ചെടുത്തതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്. 1.6 ദശലക്ഷം യൂറോ(ഏകദേശം 14 കോടി ഇന്ത്യൻ രൂപ) സ്വത്തുവകകൾ പിടിച്ചെടുത്തതായാണ് ഇ.ഡിയുടെ പ്രസ്താവനയിൽ വ്യക്തമാക്കുന്നത്.

ഫ്രാൻസിലെ 32 അവന്യൂ എഫ്ഒസിഎച്ചിലുളള സ്വത്തു വകകളാണ് പിടിച്ചെടുത്തത്. കിങ്ഫിഷർ എയർലൈൻസ് ലിമിറ്റഡിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് മല്യ വൻ തുക വിദേശത്തേക്ക് കടത്തിയതായി ഇ.ഡി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വത്തുവകകൾ പിടിച്ചെടുത്തത്.