ബംഗളൂരു : കര്‍ണാടകയിലുണ്ടായ ബൈക്ക് അപകടത്തില്‍ കാസര്‍ഗോഡ് കേന്ദ്രസര്‍വകലാശാലയിലെ അധ്യാപകന് മരിച്ചു. കന്നട വിഭാഗം ഗസ്റ്റ് ലക്ചറര്‍ തുംകൂര്‍ സ്വദേശി ഡോ.സ്വാമിന കൊദിഹള്ളി (35) യാണ് മരിച്ചത്.
തുംകൂറിന് സമീപം രംഗപുര ചെക്ക് പോസ്റ്റില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് അപകടമുണ്ടായത്. ഭാര്യാമാതാവായ രത്നമ്മയ്ക്കൊപ്പം ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്തതിനു ശേഷം ബൈക്കില്‍ മടങ്ങിവരികയായിരുന്നു. റോഡ് മുറിച്ചുകടക്കുന്ന കാല്‍നടയാത്രക്കാരനെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തെറിച്ചുവീണ സ്വാമിയുടെ തല കല്ലിനിടിച്ചാണ് തല്‍ക്ഷണം മരണം സംഭവിച്ചത്. ഇദ്ദേഹം ഹെല്‍മറ്റ് ധരിച്ചിരുന്നില്ല.
ഗുരുതരമായി പരിക്കേറ്റ രത്നമ്മയെ ബംഗളുരു നിംഹാന്‍സില്‍ പ്രവേശിപ്പിച്ചു. നരസിംഹമൂര്‍ത്തി – നരസമ്മ ദമ്ബതികളുടെ മകനാണ്. ഭാര്യ: സിദ്ധലിംഗമ്മ (അധ്യാപിക, ബെല്ലാരി).