തിരുവനന്തപുരം: വായ്‍പകളുടെ മൊറട്ടോറിയം നീട്ടിയതുകൊണ്ട് മാത്രം കാര്യമില്ലെന്നും പലിശ ബാധ്യതയും കേന്ദ്രം ഏറ്റെടുക്കണമെന്നും ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. അഞ്ച് കോടി രൂപ വരെയുള്ള ബില്ലുകളും ചെക്കുകളും മാറാന്‍ ധനവകുപ്പ് ട്രഷറികള്‍ക്ക് നിര്‍ദേശം നല്‍കി.

അഞ്ച് ലക്ഷം രൂപ വരെയുള്ള ബില്ലുകള്‍ മാറാനായിരുന്നു ഇതുവരെ അനുമതി നല്‍കിയിരുന്നത്. കൊവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് വായ്പകളുടെ മൊറട്ടോറിയം റിസര്‍വ് ബാങ്ക് മൂന്നു മാസത്തേക്ക് കൂടി നിട്ടീയത്. ഓഗസ്റ്റ് 31 വരെയാണ് മോറട്ടോറിയം നീട്ടിയത്.