വയോജനങ്ങളുടെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സുഖായുഷ്യം പദ്ധതിയുമായി ഭാരതീയ ചികിത്സാ വകുപ്പ്. ജില്ലയിലെ എല്ലാ ആയുര്‍വേദ ഡിസ്പെന്‍സറികളിലും ആശുപത്രികളിലും പദ്ധതിയുടെ പ്രവര്‍ത്തനമുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആയുര്‍വേദം) ഡോ.ജി.വി ഷീല മേബിലറ്റ് അറിയിച്ചു.

കോവിഡ് 19 വൈറസ് ബാധ ഉണ്ടാകാന്‍ കൂടുതല്‍ സാധ്യത വയോജനങ്ങള്‍ക്ക് ആയതിനാലാണ് അവരുടെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനു പ്രാധാന്യം നല്‍കുന്നത്. 60 വയസിനു മുകളില്‍ ഉള്ളവരെ പകര്‍ച്ചവ്യാധികളില്‍ നിന്നും സംരക്ഷിക്കുന്നതിനുള്ള പദ്ധതിയാണു സുഖായുഷ്യം. പദ്ധതിയുടെ ഉദ്ഘാടനം വയലത്തല സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ സാമൂഹികനീതി വകുപ്പ് ഓഫീസര്‍ ജാഫര്‍ഖാന് ഔഷധ കിറ്റ് നല്‍കി വയോ അമൃത മെഡിക്കല്‍ ഓഫീസര്‍ ഡോ.പാര്‍വതി നിര്‍വഹിച്ചു.