വയനാട്: ഫയര്‍ഫോഴ്സ് സ്റ്റേഷന്‍ ഓഫീസര്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിയില്‍. വയനാട് ല്‍ത്താന്‍ ബത്തേരി ഫയര്‍ഫോഴ്സ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഓഫീസര്‍ എം കെ കുര്യന്‍(53)യാണ് വിജിലന്‍സ് സംഘം പിടികൂടിയത്.
ബില്‍ഡിംഗ് പെര്‍മിറ്റിനായി സ്ഥാപനമുടമയില്‍ നിന്നും പണം കൈപ്പറ്റുന്നതിനിടെയാണ് ബത്തേരി ഫയര്‍ ഫോഴ്സ് സ്റ്റേഷന്‍ ഓഫീസര്‍ എംകെ കുര്യനെ പിടികൂടിയത്. മീനങ്ങാടി സ്വദേശി ബിനീഷ് അമ്പലവയലില്‍ നിര്‍മ്മിക്കുന്ന ഓഫീസ് കെട്ടിടത്തിന് ഫയര്‍ എന്‍ഒസിക്കായി സ്റ്റേഷന്‍ മാസ്റ്ററെ സമീപിച്ചിരുന്നു .എന്നാല്‍ പല കാരണങ്ങള്‍ പറഞ്ഞ് ഒന്നര വര്‍ഷത്തോളമായിഎന്‍ഒസി നല്‍കിയിരുന്നില്ല.
ഇതിനിടെ കഴിഞ്ഞ സെപ്റ്റംബര്‍ 30-ന് ബിനിഷ് വിണ്ടും അപേക്ഷ സമര്‍പ്പിച്ചു. തുടര്‍ന്ന് ഒന്നാം തീയതി വിളിക്കാന്‍ ഓഫിസര്‍ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ വിളിച്ചപ്പോള്‍ 25000 രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു. പിന്നീട് ബിനിഷ് വിജിലന്‍സില്‍ പരാതി നല്‍കി.
വിജിലന്‍സ് നല്‍കിയ 5000 രൂപയാണ് ബിനീഷ് സ്റ്റേഷന്‍ ഓഫീസര്‍ക്ക് കൈമാറിയത്. പണം വാങ്ങുന്നതിനിടയില്‍ സമീപത്ത് കാത്തിരുന്ന വിജിലന്‍സ് എംകെ കുര്യനെ പിടികൂടുകയായിരുന്നു.