കറുത്തവംശജനായ ജോര്‍ജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി മൈക്രോസോഫ്റ്റ്, ഗൂഗിള്‍ മേധാവികള്‍. വംശീയതയ്ക്കപ്പുറമുള്ള സമത്വത്തെ പിന്തുണയ്ക്കുന്നതായി ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെയും വിദ്വേഷത്തിനും വംശീയതയ്ക്കും ഈ മണ്ണില്‍ സ്ഥാനമുണ്ടാകില്ലെന്ന് മൈക്രോസോഫ്റ്റ് മേധാവി സത്യ നാദദെല്ലയും ട്വിറ്ററില്‍ കുറിച്ചു. തന്റെ സ്ഥാപനം ഈ കാര്യത്തില്‍ മാതൃകാപരമായി ഇടപെടുമെന്ന് നാദെല്ല വ്യക്തമാക്കി.
സമത്വത്തിന്റെ സന്ദേശം പങ്കുവച്ച ഗൂഗിളിന്റെയും യൂട്യൂബിന്റെയും ഹോംപേജുകളുടെ സ്ക്രീന്‍ഷോട്ടുകളുമായാണ് സുന്ദര്‍പിച്ചെ പ്രതികരിച്ചത്.
സമത്വത്തിനായി നിലകൊള്ളുന്ന എല്ലാവര്‍ക്കും പിന്തുണ നല്‍കുന്നുവെന്നും അദ്ദേഹം കുറിച്ചു. സുന്ദര്‍ പിച്ചെയും നാദെല്ലയും ഇന്ത്യയില്‍ നിന്നുള്ളവരാണ്