ഇടുക്കി: ലോക്ക്ഡൗൺ ലംഘിച്ച് സമരം നടത്തിയ ഡീൻ കുര്യാക്കോസ് എംപി ഉൾപ്പടെ 15 പേർക്കെതിരെ കേസെടുത്തു. ഇടുക്കി മെഡിക്കൽ കോളജിന് മുന്നിൽ ഡീൻ നടത്തിയ ഉപവാസത്തിൽ ആളുകൾ കൂട്ടം കൂടിയതിനാണ് കേസെടുത്തത്. പകർച്ചവ്യാധി നിയമപ്രകാരമാണ് കേസ്.
ഇടുക്കി ജില്ലയെ അവഗണിക്കുന്നതായി ആരോപിച്ച് ഡീൻ കുര്യാക്കോസ് നിരാഹാര സമരം നടത്തിയിരുന്നു. സമരപന്തലിലേക്ക് നിരവധി ആളുകൾ എത്തിയതോടെയാണ് പോലീസ് ഇടപെട്ടത്.
അതേസമയം, കേസിന് പുല്ലുവില പോലും കൽപ്പിക്കുന്നില്ലെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു. വേണ്ടി വന്നാൽ ഇനിയും സമരം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.