ന്യൂഡല്‍ഹി: കോവിഡ് 19 വൈറസ് ബാധയെ പ്രതിരോധിക്കാന്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ഉടന്‍ പിന്‍വലിക്കണമെന്ന് ബജാജ് ഓട്ടോ മാനേജിങ് ഡയറക്ടര്‍ രാജീവ് ബജാജ്. ഇക്കണോമിക്സ് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിെന്റ പരാമര്‍ശം.
20 മുതല്‍ 60 വയസ് വരെയുള്ളവര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സാഹചര്യമൊരുക്കണം. അതുവഴി സാമ്ബത്തിക പ്രവര്‍ത്തനങ്ങള്‍ വീണ്ടും തുടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിസന്ധി മറകടക്കാന്‍ പ്രഖ്യാപിച്ച സാമ്ബത്തിക പാക്കേജ് അപര്യാപ്തമാണ്. വാഹന വിപണിയെ കരകയറ്റാന്‍ ചെറിയ കാലത്തേക്ക് ജി.എസ്.ടിയില്‍ ഇളവ് നല്‍കുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിഗണിക്കണം.
യാത്ര നിയന്ത്രണങ്ങള്‍ രാജ്യത്ത് പിന്‍വലിക്കണം. ഹോട്ടലുകളും മാളുകളും തുറക്കണം. എന്നാല്‍ രോഗബാധ കൂടുതലുള്ള മേഖലകളില്‍ നിയന്ത്രണങ്ങള്‍ തുടരാമെന്നും രാജീവ് ബജാജ് വ്യക്തമാക്കി.