തി​രു​വ​ന​ന്ത​പു​രം: ലോക്ക് ഡൗണ്‍ കാ​ല​ത്ത്​ മ​ദ്യം ല​ഭി​ക്കാ​തി​രു​ന്ന​ത്​ മദ്യ വര്‍ജനത്തിന് സ​ഹാ​യ​ക​ര​മാ​ണെ​ന്ന്​ സ​ര്‍​വേ റി​പ്പോ​ര്‍​ട്ട്. സ​ര്‍​വേ​യി​ല്‍ പ​​​ങ്കെ​ടു​ത്ത 44 ശ​ത​മാ​നം പേ​ര്‍ ലോക്ക് ഡൗ​ണ്‍ കാ​ല​യ​ള​വി​ല്‍ മ​ദ്യ​ത്തി​നാ​യി ശ്ര​മി​ച്ചി​ല്ലെ​ന്ന്​ സ​ര്‍​വേ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. കേ​ര​ള ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്തിന്റെ ജ​ന​കീ​യാ​രോ​ഗ്യ കൂ​ട്ടാ​യ്മ ക്യാ​പ്സ്യൂ​ള്‍ കേ​ര​ള​യാ​ണ്​ സ​ര്‍​വേ സം​ഘ​ടി​പ്പി​ച്ച​ത്. സ​ര്‍​വേ​യി​ലെ പ്ര​ധാ​ന ക​ണ്ടെ​ത്ത​ലു​ക​ള്‍: മ​ദ്യ​മി​ല്ലാ​തെ വീ​ട്ടി​ല്‍ ത​ന്നെ ക​ഴി​ഞ്ഞു​കൂ​ടി​യ​പ്പോ​ള്‍ വീ​ട്ടി​ലെ അ​ന്ത​രീ​ക്ഷ​ത്തി​ല്‍ മാ​റ്റ​മു​ണ്ടാ​യി.

അതേസമയം, സംസ്ഥാന ബിവറേജസ് കോര്‍പറേഷന്റെ വെര്‍ച്വല്‍ ക്യൂ മാനേജ്മെന്‍റ് സിസ്റ്റത്തിലൂടെ മദ്യവിപണനം നടത്തുന്നതിനുള്ള ‘ബെവ്ക്യൂ’ ആപ്പ് പ്രവര്‍ത്തനസജ്ജമായതായി എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ടോക്കണ്‍ ബുക്ക് ചെയ്തവര്‍ക്ക് ഔട്ട്ലെറ്റുകളിലൂടെ വ്യാഴാഴ്ച (28) മുതല്‍ മദ്യം വാങ്ങാം.

കോവിഡ്19 വ്യാപനം തടയാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച്‌ മദ്യ വില്‍പ്പനശാലകള്‍ പ്രവര്‍ത്തിക്കേണ്ടതിനാലാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വെര്‍ച്വല്‍ ക്യൂ സമ്ബ്രദായത്തിലൂടെ മദ്യം ലഭ്യമാക്കുന്നത്. ബിവറേജസ് കോര്‍പറേഷനു കീഴിലുള്ള 265 ഉം കണ്‍സ്യൂമര്‍ഫെഡിനു കീഴിലുള്ള 36 ഉം ചില്ലറ വില്‍പ്പനശാലകളും കൂടാതെ 576 ബാര്‍ഹോട്ടലുകളും 291 ബിയര്‍-വൈന്‍ പാര്‍ലറുകളും ഉള്‍പ്പെട്ടിട്ടുണ്ട്.

ബാര്‍ഹോട്ടലുകളില്‍ നിന്നും ചില്ലറവില്‍പനശാലകളില്‍നിന്നും മദ്യം പാഴ്സല്‍ ആയി മാത്രമേ ലഭിക്കൂ. ബിയര്‍-വൈന്‍ പാര്‍ലറുകളില്‍ നിന്ന് ബിയറും വൈനും മാത്രമായിരിക്കും ലഭിക്കുക. സര്‍ക്കാര്‍ ദിവസേന നിര്‍ദേശിക്കുന്ന ഹോട്ട്സ്പോട്ടില്‍ ഉള്‍പ്പെടുന്ന സ്ഥലങ്ങളില്‍ ഒഴികെയുള്ള സ്ഥലങ്ങളിലെ വില്‍പനശാലകള്‍ മാത്രമായിരിക്കും പ്രവര്‍ത്തിക്കുക.

മുന്‍കൂട്ടി ടോക്കണ്‍ ബുക്ക് ചെയ്യുന്നതിന് മാത്രമാണ് വെര്‍ച്വല്‍ ക്യൂ മാനേജ്മെന്‍റ് സംവിധാനം. ഉപഭോക്താക്കള്‍ ടോക്കണില്‍ പറയുന്ന സമയത്ത് നിശ്ചിത വില്‍പനശാലയില്‍ കോവിഡ്-19 നിബന്ധനകള്‍ പാലിച്ചും തിരിച്ചറിയല്‍ രേഖയും ടോക്കണ്‍ ബുക്ക് ചെയ്ത നമ്ബര്‍ ഉള്ള മൊബൈലും സഹിതം ഹാജരായി വില്‍പനകേന്ദ്രത്തില്‍ പണം അടച്ചാണ് മദ്യം വാങ്ങേണ്ടത്. ഗൂഗിള്‍ പ്ളേ സ്റ്റോറില്‍നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും ബെവ്ക്യൂ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ഫീച്ചര്‍ ഫോണ്‍ വഴി എസ്.എം.എസ് സംവിധാനത്തിലൂടെയും ടോക്കണ്‍ ബുക്ക് ചെയ്യാം.

ഔട്ട്ലെറ്റുകളിലെ ക്യൂവില്‍ ഒരുസമയം അഞ്ചുപേര്‍ മാത്രമേ നില്‍ക്കാന്‍ അനുവദിക്കൂ. ടോക്കണ്‍ ലഭിച്ചവര്‍ മാത്രം ക്യൂവില്‍ എത്തിയാല്‍ മതിയാകും. രാവിലെ ആറുമുതല്‍ രാത്രി 10 വരെയാണ് ബുക്കിംഗ് സമയം. വിതരണസമയം രാവിലെ ഒന്‍പതുമുതല്‍ വൈകിട്ട് അഞ്ചുവരെയായിരിക്കും. ഔട്ട്ലെറ്റുകളില്‍ കൈകഴുകാന്‍ സോപ്പ്, സാനിറ്റൈസര്‍ എന്നിവ ലഭ്യമാക്കും.