ഡ​ല്‍​ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോ​ക്ക്ഡൗ​ണി​നെ തു​ട​ര്‍​ന്നു ഹോ​സ്റ്റ​ലി​ല്‍ കു​ടു​ങ്ങി​യ വി​ദ്യാ​ര്‍​ഥി​ക​ളോ​ട് വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങ​ണ​മെ​ന്ന് ജാ​മി​യ മി​ലി​യ സ​ര്‍​വ​ക​ലാ​ശാ​ല. ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം ലോ​ക്ക്ഡൗ​ണി​ല്‍ ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ​യാ​ണ് സ​ര്‍​വ​ക​ലാ​ശാ​ല വി​ദ്യാ​ര്‍​ഥി​ക​ളോ​ടു വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

അതേസമയം കോവിഡ് പടരുന്ന സാഹചര്യത്തില്‍ സ​ര്‍​വ​ക​ലാ​ശാ​ല അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. ഓ​ഗ​സ്റ്റി​ല്‍ ക്ലാ​സു​ക​ള്‍ ആ​രം​ഭി​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ജൂ​ലൈ​യി​ല്‍ ന​ട​ക്കാ​നി​രു​ന്ന പ​രീ​ക്ഷ​യു​ടെ ക്ര​മം യ​ഥാ​സ​മ​യം അ​റി​യി​ക്കു​മെ​ന്നും സ​ര്‍​വ​ക​ലാ​ശാ​ല അ​റി​യി​ച്ചു.