ലഖ്‌നൗ : ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സ്വന്തം വീട്ടിലായിരുന്ന ഭാര്യ അവിടെ തന്നെ തുടരേണ്ടി വന്ന സാഹചര്യത്തില്‍ ഭാര്യയെ പിരിഞ്ഞിരിക്കുന്നതിന്റെ വിരഹം താങ്ങാതെ യുവാവ് ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ രാധാ കുണ്ഡില്‍ രാകേഷ് സോണി(32) ആണ് തൂങ്ങി മരിച്ചത്.

ഭാര്യയെ ഇത്രയും ദിവസം കാണാതിരുന്നതിന്റെ ദുഃഖത്തില്‍ രാകേഷ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും എന്നാല്‍ സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ടെന്നും ഇന്‍സ്‌പെക്ടര്‍ അലോക് റാവു പറഞ്ഞു. അതേസമയം, കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഉത്തര്‍പ്രദേശത്തിലെ 15 ജില്ലകളിലെ തീവ്രബാധിത മേഖലകള്‍ പൂര്‍ണ്ണമായി അടച്ചിരിക്കുകയാണ്. അവശ്യസേവനങ്ങള്‍ക്കായി ആരും പുറത്തിറങ്ങേണ്ടതില്ലെന്നും സാധനങ്ങള്‍ വീട്ടിലെത്തിക്കുമെന്നുമാണ് സര്‍ക്കാര്‍ നിര്‍ദേശം. ജില്ലകള്‍ക്കകത്തെ ഭീഷണി കുറഞ്ഞ മേഖലകളില്‍ ഇപ്പോഴത്തെ സ്ഥിതി തുടരും.