തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ എന്തൊക്കെ ഇളവ് വരുത്തണമെന്ന കാര്യത്തില്‍ നാളെ അന്തിമ തീരുമാനം ഉണ്ടാകുമെന്നു സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു . അനുവദിക്കേണ്ട ഇളവുകള്‍ എങ്ങനെ വേണമെന്ന കാര്യത്തില്‍ വിശദമായ ആലോചനകള്‍ നടത്തും . അതിനുശേഷം തീരുമാനമുണ്ടാകുമെന്ന് ഡിജിപി വ്യക്തമാക്കി.

അതേസമയം ലോക്ഡൗണിന് ശേഷം സംസ്ഥാനത്ത് സ്വീകരിക്കേണ്ട നിയന്ത്രണങ്ങളിലും, ഇളവുകളിലും അന്തിമ തീരുമാനം കേന്ദ്ര മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസും അറിയിച്ചു. സോണുകള്‍ നിര്‍ണയിക്കുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ആശയക്കുഴപ്പമില്ല . കേന്ദ്രം അവരുടെ മാനദണ്ഡപ്രകാരമാണ് സോണുകള്‍ നിശ്ചയിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഒരുപടി കൂടി കടന്നാണ് സോണുകള്‍ തീരുമാനിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .