പാരീസ്: ലൈംഗികമായി ഉപദ്രവിച്ചെന്ന് ജര്‍മ്മന്‍ മാദ്ധ്യമപ്രവര്‍ത്തക ആന്‍ കാതറിന്‍ സ്ട്രാക്കിന്റെ ആരോപണത്തെ തുടര്‍ന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് വലേരി ഗിസകാര്‍ഡ് ഡി എസ്‌തേങ്ങിനെതിരെ അന്വേഷണം തുടങ്ങി. 2018ല്‍ അഭിമുഖം നടത്താനെത്തിയ തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നാരോപിച്ചാണ് മാദ്ധ്യമപ്രവര്‍ത്തക പരാതി നല്‍കിയത്.

എന്നാല്‍ ആരോപണം വലേരി പൂര്‍ണമായും നിഷേധിച്ചു. മാദ്ധ്യമ പ്രവര്‍ത്ത്ക രണ്ട് മാസം മുമ്ബാണ് ആരോപണം ഉന്നയിച്ചത്.
അഭിമുഖം കഴിഞ്ഞ്് ഫോട്ടോ എടുക്കവെ വലേരി ഗിസകാര്‍ഡ് ഡി എസ്‌തേങ്ങ് തന്റെ ശരീരത്തില്‍ കയറിപിടിച്ചെന്നും മിനിറ്റുകളോളം മോശമായ രീതിയിലുള്ള പെരുമാറ്റം തുടര്‍ന്നെന്നുമാണ് മാദ്ധ്യമപ്രവര്‍ത്തകയുടെ പരാതി. ഗിസ്‌കാര്‍ഡ് ഡി എസ്‌തേങ് 1974 മുതല്‍ 1981 വരെയാണ് ഫ്രഞ്ച് പ്രസിഡന്റ് പദവിയിലുണ്ടായിരുന്നത്.94 വയസുളള അദ്ദേഹം രണ്ട് പ്രണയ നോവലുകളുടെ രചയിതാവാണ്.