ന്യൂ​ഡ​ല്‍​ഹി : ലി​ബി​യ​യി​ല്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ഏ​ഴ് ഇ​ന്ത്യ​ക്കാ​രെ ര​ക്ഷ​പെ​ടു​ത്തുന്നതിന് വേണ്ടിയുള്ള ശ്ര​മം തു​ട​രു​ക​യാ​ണെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം . ആ​ന്ധ്ര​പ്ര​ദേ​ശ്, ബീ​ഹാ​ര്‍, ഗു​ജ​റാ​ത്ത്, ഉ​ത്ത​ര്‍​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ഏ​ഴ് പേ​രെ​യാ​ണ് ക​ഴി​ഞ്ഞ മാ​സം 14 ന് ​ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത് .

നി​ര്‍​മാ​ണ, എ​ണ്ണ കമ്പ​നി​ക​ളി​ല്‍ ജോ​ലി​ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​കളാണിവര്‍. ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങാ​ന്‍ ട്രി​പ്പോ​ളി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു വ​രു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം.

ഇ​വ​രെ ര​ക്ഷ​പെ​ടു​ത്താ​ന്‍ ലി​ബി​യ​ന്‍ അ​ധി​കാ​രി​ക​ളും തൊ​ഴി​ല്‍ ഉ​ട​മ​ക​ളു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച്‌ ശ്ര​മ​ങ്ങ​ള്‍ ന​ട​ത്തി വ​രി​ക​യാ​ണെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അറിയിച്ചു .​തൊ​ഴി​ലാ​ളി​ക​ലെ ത​ട്ടി​ക്കൊ​ണ്ടു പോ​യ​വ​രെ തൊ​ഴി​ല്‍ ഉ​ട​മ ബ​ന്ധ​പ്പെ​ട്ടു​വെ​ന്നും അ​വ​ര്‍ സു​ര​ക്ഷി​ത​രാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന ചി​ത്ര​ങ്ങ​ള്‍ അ​യ​ച്ചു ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ​ക്താ​വ് അ​നു​രാ​ഗ് ശ്രീ​വാ​സ്ത​വ വ്യക്തമാക്കി .