ബാഴ്സലോണയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ചാമ്ബ്യന്‍സ് ലീഗ് റെക്കോര്‍ഡിനൊപ്പമെത്തി നെയ്മര്‍. പിഎസ്ജിയുടെ അറ്റലാന്റയോടുള്ള ക്വാര്‍ട്ടര്‍ പോരാട്ടത്തിലാണ് നെയ്മര്‍ ഈ നേട്ടം സ്വന്തമാക്കിയത്. ചാമ്ബ്യന്‍സ് ലീഗിലെ ഒരു മത്സരത്തില്‍ ഏറ്റവുമധികം സക്സസ്ഫുള്‍ ഡ്രിബിളുകള്‍ എന്ന നേട്ടത്തിന് ഉടമ മെസ്സിയായിരുന്നു. 2008 ഏപ്രിലില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരായ മത്സരത്തിലാണ് മെസ്സി ഈ ചാമ്ബ്യന്‍സ് ലീഗ് നേട്ടം സ്വന്തമാക്കിയത്.
അറ്റലാന്റക്കെതിരായ മത്സരത്തില്‍ 16 സക്സസ്ഫുള്‍ ഡ്രിബിളുകള്‍ നടത്തി നെയ്മറും മെസ്സിയുടെ റെക്കോര്‍ഫിനൊപ്പമെത്തിയീരിക്കുകയാണ്. 12 വര്‍ഷത്തിന് ശേഷമാണ് ഈ നേട്ടം കൈവരിക്കാന്‍ ഒരു താരത്തിന് സാധിക്കുന്നത്. അറ്റലാന്റക്കെതിരെ ഇഞ്ചുറി ടൈമില്‍ വീണ ഇരട്ട ഗോളുകളാണ് ഇന്ന് പിഎസ്ജിയെ സഹായിച്ചത്. കളിയിലെ താരമായി മാറിയ നെയ്മര്‍ തന്നെയായിരുന്നു പിഎസ്ജിയുടെ അക്രമണനിരയുടെ ചുക്കാന്‍ പിടിച്ചത്.