ലണ്ടന്‍: കൊറോണയെ ചെറുക്കുന്ന ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്തിയെന്ന് ആരോഗ്യമന്ത്രി എംപി നദൈന്‍ ഡോറിസ്. ലണ്ടനില്‍ ലക്ഷക്കണക്കിന് ആളുകളിലാണ് ഈ ആന്റിബോഡി കണ്ടെത്തിയത്.ആന്റിബോഡി സാന്നിധ്യം തെളിയിക്കുന്നത് ഇവര്‍ക്കു രോഗം ബാധിച്ചിരുന്നുവെന്നും അവര്‍ അതിനെ അതിജീവിച്ചുവെന്നുമാണ്.

അങ്ങനെയെങ്കില്‍ ലണ്ടനില്‍ മാത്രം 15 ലക്ഷം പേര്‍ക്കു കൊറോണ ബാധിച്ചിരിക്കാം എന്നാണു കണക്ക്. ആന്റിബോഡി സാന്നിധ്യം ഉള്ളതിനാല്‍ ഇവര്‍ക്കു വീണ്ടും കൊറോണ ബാധിക്കാനുള്ള സാധ്യത കുറവാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.ലണ്ടനില്‍ 17% ആളുകളിലും ബ്രിട്ടനിലെ ബാക്കി മേഖലകളില്‍ 5% ആളുകളിലും കൊറോണ വൈറസിനെ ചെറുക്കുന്ന ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്തിയെന്ന് മന്ത്രി വ്യക്തമാക്കി.