ന്യൂയോര്‍ക്ക്: അമേരിക്കന്‍ സംഗീതജ്ഞനും റോക്ക് എന്‍ റോള്‍ സംഗീതത്തിന്റെ ഉപജ്ഞാതാക്കളില്‍ ഒരാളുമായ ലിറ്റില്‍ റിച്ചാര്‍ഡ് (87) അന്തരിച്ചു. അര്‍ബുദരോഗത്തെ തുടര്‍ന്നായിരുന്നു മരണം. ടെന്നസിയിലെ നാഷ്വില്ലെയിലായിരുന്നു റിച്ചാര്‍ഡിന്റെ അവസാന നിമിഷം.
1958 ല്‍ യുകെ ചാര്‍ട്ടുകളില്‍ ഇടം നേടിയ ഗുഡ് ഗോളി മിസ് മോളി ലിറ്റില്‍ റിച്ചാര്‍ഡിന്റെ ഹിറ്റുകളിലൊന്നാണ്. ടുട്ടി ഫ്രൂട്ടി, ലോംഗ് ടാള്‍ സാലി എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് ഹിറ്റ് ഗാനങ്ങള്‍.
ലോകമെമ്ബാടും അദ്ദേഹത്തിന്റെ ഗാനങ്ങളുടെ 30 ദശലക്ഷത്തിലധികം റെക്കോര്‍ഡുകള്‍ വിറ്റുപോയി. മികച്ച പ്രകടനം, സുന്ദരമായ ശബ്ദം, പ്രത്യേക വസ്ത്രങ്ങള്‍ എന്നിവയിലൂടെ അദ്ദേഹം പ്രശസ്തനായിരുന്നു. 1950 ആണ് അദ്ദേഹത്തിന് ഏറ്റവും വലിയ ഹിറ്റുകള്‍ സമ്മാനിച്ചത്.