ന്യു യോര്‍ക്ക്: കോഴഞ്ചേരി തെക്കേമല മാര്‍ത്തസ് വില്ലയില്‍ പി റ്റി മാത്യുവിന്റെയും അമ്മിണി മാത്യുവിന്റെയും മകൻ തോമസ് മാത്യു( റോയ് 63 )ന്യൂയോർക് റോക്ക് ലന്‍ഡിലെ വെസ്റ്റ് ഹാവര്‍സ്റ്റേയില്‍ നിര്യാതനായി.പതിനായിരങ്ങളുടെ ജീവൻ കവർന്ന കോവിഡആണ് റോയിയുടെയും ജീവൻ കവർന്നത് .
ദുബായ് റമദാ ഹോട്ടൽ ,ഹോട്ടൽ ഒബ്റോയ് ടവേഴ്സ് ബോംബെ ,ഹിൽട്ടൺ ഇന്റർനാഷണൽ ന്യൂയോർക് തുടങ്ങിയ സ്ഥലങ്ങളിൽ ഷെഫ് ആയിരുന്നു.
ന്യൂയോർക് സെന്റ് ജോൺസ് ഓർത്തഡോൿസ് ചര്‍ച്ച ഓഫ് ഇന്ത്യ അംഗമാണ് .
ഭാര്യ നിത തോമസ് ഈ വര്‍ഷം ജനുവരിയിലാണ് നിര്യാതയായത്.
മക്കൾ :സ്റ്റീവന്‍ റോയ് തോമസ് , ജോഷ്വ തോമസ് .
റേച്ചൽ വര്‍ഗീസ് (ആനി )
അന്നമ്മ മോഹൻ (ശാന്ത )
സാമുവേൽ മാത്യു (റെനി ) എന്നിവർ സഹോദരങ്ങളാണ്
സംസ്കരം മെയ് 30നു രാവിലെ 11നു
സ്ഥലം :ഗെത് സെമനെ സെമെറ്റിരി
റോക്ലാൻഡ് ലേയ്ക്ക് റോഡ്
കോൺഗേര്സ് ന്യൂയോർക് 10920
റിപ്പോർട് പി പി ചെറിയാൻ