ചെന്നൈ: ദക്ഷിണ റെയില്‍വേ ചെന്നൈ ഡിവിഷനിലെ ഉന്നതോദ്യോഗസ്ഥരടക്കം 80ല്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും (ആര്‍.പി.എഫ്) ഉണ്ട്.
ഈ പശ്ചാത്തലത്തില്‍ ചെന്നൈ ഡിവിഷനിലെ എല്ലാ ജീവനക്കാരെയും ക്വാറന്റൈനിലാക്കി. ചില ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് റയില്‍വേയുടെ ചെന്നൈ ആസ്ഥാനം വ്യാഴാഴ്ച അടയ്ക്കുകയുണ്ടായി.
തമിഴ്‌നാട്ടില്‍ കോവിഡ് പടരുകയാണ്. 22333 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 12757 പേര്‍ രോഗമുക്തി നേടി. മരണം 173.