റിപ്പബ്ലിക്ക് ടിവിയ്‌ക്കെതിരായി സ്വീകരിയ്ക്കുന്നത് പ്രതികാര നടപടികൾ ആണെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ പ്രാഥമിക നിഗമനം നടത്തിയതോടെ മഹാരാഷ്ട്ര സർക്കാർ വീണ്ടും പ്രതികൂട്ടിലായിരിയ്ക്കുകയാണ്. ഇക്കാര്യത്തിൽ സർക്കാർ തേടിയ നിയമോപദ്രേശങ്ങളും അതിക്രമിച്ച് നടത്തിയ അറസ്റ്റുകൾ ഒഴിവാക്കാമായിരുന്നു എന്നാണ് വ്യക്തമാക്കുന്നത്. അതേസമയം, കസ്റ്റഡികാലാവതി ഇന്ന് അവസാനിയ്ക്കുന്ന സാഹചര്യത്തിൽ ഞയറാഴ്ച അറസ്റ്റ് ചെയ്ത സിഇഒ വികാസ് ഖഞ്ചന്ദാനിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിയ്ക്കും.

റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയുടെ അറസ്റ്റിൽ നിക്ഷിപ്ത താത്പര്യങ്ങൾ ബോധ്യപ്പെട്ട് സുപ്രിംകോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു അസിസ്റ്റന്റ് വൈസ് പ്രസിഡന്റായ ഖൻശ്യാം സിംഗിനെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കസ്റ്റഡിൽ ക്രൂരമർദ്ദനങ്ങൾക്ക് തുടർന്ന് മഹാരാഷ്ട്ര പൊലീസ് വിധേയനാക്കി, ചക്കി ബെൽറ്റ് കൊണ്ടുള്ള മർദ്ദനം അടക്കമാണ് ഖൻ ശ്യാം സിംഗിന് അനുഭവിയ്‌ക്കെണ്ടി വന്നത്. ടിആർപി വിവാദത്തിൽ റിപ്പബ്ലിക് ടിവി തന്നെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയ സാഹചര്യം പരിഗണിയ്ക്കാതെ ആയിരുന്നു ഖൻ ശ്യാം സിംഗിന്റെ അറസ്റ്റും കസ്റ്റഡിയിലെ മർദ്ധനവും.

ടിആർപി കേസിൽ റിപ്പബ്ലിക് ടിവിയുടെ ഭാഗത്ത് നിന്ന് വീഴ്ച ഒന്നും സംഭവിച്ചിട്ടില്ലെന്ന ട്രായിയുടെ നടപടിയും മഹാരാഷ്ട്ര പൊലീസ് പരിഗണിച്ചില്ല. ഇക്കാര്യങ്ങൾ രേഖാമൂലം ബോധ്യപ്പെട്ട ദേശീയ മനുഷ്യാവകാശ കമ്മീഷൻ പ്രാഥമികമായി പൊലീസ് നടപടി തെറ്റാണെന്ന് നിരീക്ഷിച്ചു. ഒരു പ്രധാന മാധ്യമ സ്ഥാപനത്തിന്റെ ഉന്നത ഉദ്യോഗസ്ഥനെ ഈ വിധത്തിൽ പീഡിപ്പിച്ചതിന്റെ കാരണം വ്യക്തമാക്കാൻ കമ്മീഷൻ മഹാരാഷ്ട്ര ഡിജിപിയ്ക്ക് നിർദേശം നൽകി. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നടപടിയോടെ വീണ്ടും ഇക്കാര്യത്തിൽ പ്രതികൂട്ടിലായിരിയ്ക്കുകയാണ് മഹാരാഷ്ട്ര സർക്കാർ.

ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിലപാടിനോട് പ്രതികരിയ്ക്കാൻ സംസ്ഥാന ഡിജിപി തയാറായില്ല. ഞയറാഴ്ച പൊലീസ് അറസ്റ്റ് ചെയ്ത റിപ്പബ്ലിക് ടിവി സിഇഒ യുടെ പൊലീസ് കസ്റ്റഡി കാലാവധിയും ഇന്ന് അവസാനിയ്ക്കും. വികാസ് ഖഞ്ചന്ദാനി നൽകിയ ജാമ്യാപേക്ഷ ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്.