മോസ്‌കോ: റഷ്യന്‍ പ്രധാനമന്ത്രി മിഖായേല്‍ മിഷുസ്റ്റിന് കോവീഡ് 19 രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹം രോഗം ഭേദമായി തിരികെ എത്തുന്നത് വരെ ഉപപ്രധാനമന്ത്രി ആേ്രന്ദ ബെലൈസോവ് സര്‍ക്കാരിനെ നയിക്കും. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ മിഖായേല്‍ മിഷുസ്റ്റിന്‍ ക്വാറന്റീനില്‍ പ്രവേശിച്ചു.
മിഷുസ്റ്റിന്‍ പ്രധാനമന്ത്രിയായി ചുമതലയേക്കുന്നത് കഴിഞ്ഞ ജനുവരിയിലാണ്. നിലവിലെ ആരോഗ്യസ്ഥിതി മിഷുസ്റ്റിന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി പങ്കുവച്ചു. റഷ്യയില്‍ ഇതുവരെ 106,498 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതില്‍ 1,073 പേര്‍ മരിച്ചു. രോഗവ്യാപനത്തെ തുടര്‍ന്ന് രണ്ടാഴ്ച കൂടി രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടിയിരുന്നു.
അതേസമയം ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,31,473 ആയി. ഇതുവരെ 3,274,346 പേര്‍ക്ക് രോഗം ബാധിച്ചു. കൊവിഡ് ബാധിതരുടെ എണ്ണം 33 ലക്ഷം കടന്നു. പത്ത് ലക്ഷത്തിലധികം പേര്‍ക്ക് കൊവിഡ് ഭേദമായി. അമേരിക്കയില്‍ കോവിഡ് രോഗികളുടെ എണ്ണം പതിനൊന്ന് ലക്ഷമാകുന്നു. മരണം അറുപതിനാലായിരത്തിലേക്ക് അടുക്കുകയാണ്. അമേരിക്കയില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ 38 ലക്ഷം പേര്‍ക്ക് ജോലി നഷ്ടമായി. നിയന്ത്രണങ്ങള്‍ക്ക് ശേഷം ഇതുവരെ 3 കോടി ആളുകള്‍ക്ക് അമേരിക്കയില്‍ ഉപജീവനം ഇല്ലാതെയന്നാണ് വിലയിരുത്തല്‍.