ന്യൂഡല്‍ഹി: ഡല്‍ഹി ആരോ​ഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ വീണ്ടും കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കി. കൊവിഡ് ലക്ഷണങ്ങള്‍ മാറാത്തതിനെ തുടര്‍ന്നാണ് വീണ്ടും പരിശോധനയ്ക്ക് വിധേയനാക്കിയത്. ഇന്നലെ അദ്ദേഹത്തിന്റെ പരിശോധന ഫലം നെ​ഗറ്റീവായിരുന്നു.

അതേസമയം രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം മൂന്നര ലക്ഷം പിന്നിട്ടു. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 11,974 പേര്‍ രോഗ ബാധിതരായി എന്നാണ് പുതിയ കണക്ക്. ആകെ കൊവിഡ് മരണങ്ങള്‍ 11,903 ആയി ഉയര്‍ന്നു. മഹാരാഷ്ട്ര, ഡല്‍ഹി സംസ്ഥാനങ്ങള്‍ നേരത്തെ പുറത്തുവിടാതിരുന്ന കണക്കുകള്‍ പുറത്തുവിട്ടതാണ് മരണ നിരക്ക് കുത്തനെ ഉയരാന്‍ കാരണം. മഹാരാഷ്ട്രയില്‍ 1328 പേരുടെ മരണവും ഡല്‍ഹിയില്‍ 437 പേരുടെ മരണവുമാണ് ഇന്ന് കൂട്ടിച്ചേര്‍ത്തത്.