ചേരുവകള്‍
കടല മാവ് -1 കപ്പ്
പഞ്ചസാര -1.5 കപ്പ്
നെയ്യ് – 3/4 കപ്പ്
സണ്‍ഫ്‌ലവര്‍ ഓയില്‍ -1/2 കപ്പ് ( സണ്‍ ഫ്‌ലവര്‍ ഓയില്‍ ഒഴിവാക്കി നെയ്യ് മാത്രം ഉപയോഗിച്ച് ചെയ്താല്‍ രുചി കൂടും, ഇവിടെ നെയ്യ് 3/4 കപ്പെ ഉണ്ടായിരുന്നുള്ളു ,അതാണു ബാക്കി ഓയില്‍ ഉപയോഗിച്ചത്)
തയ്യാറാക്കേണ്ട വിധം
പാന്‍ അടുപ്പത്ത് വച്ച് കടലമാവ് ഇട്ട് ചെറുതായി ഒന്ന് വറക്കുക. ഇതിലെക്ക് തീ ഓഫ് ചെയ്ത ശെഷം 4-5 റ്റീസ്പൂണ്‍ നെയ്യ് ചൂടാക്കി ചേര്‍ത് മിക്‌സ് ചെയ്ത് പുട്ട് പൊടി കുഴച്ചെടുക്കുന്ന പരുവത്തില്‍ മിക്‌സ് ചൈയ്യുക.കട്ടയില്ലാതെ എടുക്കണം.പഞ്ചസാര കുറച്ച് വെള്ളം( 1/2 കപ്പ്) ചേര്‍ത്ത് പാനിയാക്കുക.നൂല്‍ പരുവം ആകണം.നെയ്യും ,ഓയിലും മിക്‌സ് ചെയ്ത് ചൂടാക്കി വക്കുക.പഞ്ചസാര പാനിയിലെക് തീ ഓഫ് ചെയ്യാതെ കുറെശെ കടലമാവ് ഇട്ട് മിക്‌സ് ചെയ്യുക. .നന്നായി മിക്‌സ് ചെയ്ത് വക്കുക.
ശേഷം നെയ്യും ഓയില്‍ മിക്‌സ് കൂടെ കുറെശ്ശെ ചേര്‍ത് മിക്‌സ് ചെയ്യുക.നന്നായി ഇളക്കി കൊടുക്കണം.അങ്ങനെ നെയ്യ്-ഓയില്‍ കൂട്ടും മുഴുവന്‍ തീരുന്ന വരെ കുറെശ്ശെ പഞ്ചസാര പാവിലെക്ക് ചേര്‍ത്ത് മിക്‌സ് ചെയ്ത് എടുക്കുക.നന്നായി മിക്‌സ് ആയി കുറുകി പാത്രത്തിന്റെ സൈഡില്‍ നിന്നു വിട്ടു വരുന്ന് പരുവം ആകുമ്പോള്‍ തീ ഓഫ് ചെയ്യാം.ചൂടൊടെ തന്നെ നെയ്യ് തടവിയ ഒരു പാത്രത്തിലെക്ക് മാറ്റാം.നന്നായി തണുത്ത ശെഷം മുറിച്ച് ഉപയോഗിക്കാം. മൈസൂര്‍ പാക്ക് തയ്യാര്‍.